‘പാപ്പൻ’ ഓണത്തിനെത്തും; ഒടിടി റിലീസ് തിയതി പുറത്ത്

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴിന് സീ5 പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യും. സീ 5 തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ജൂലൈ 9 ന് റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു.  നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ജോഡികളായ ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസുകാരന്‍റെ വേഷമാണ് […]

ആനന്ദം പരമാനന്ദം; ചിത്രത്തിൻ്റെ ടൈറ്റിൽ പങ്കുവച്ച് മമ്മൂട്ടി

ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിട്ടു. സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുക്കുന്ന ഫാമിലി ഹ്യൂമർ എന്‍റർടെയ്നറാണ് ചിത്രം. സപ്തതരംഗ് ക്രിയേഷൻസിന്‍റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനഘ നാരായണനാണ് നായിക. അജു വർഗീസ്, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് പൈ, സാമിഖ്, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ, നിഷ സാരംഗ് […]

ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി കത്തനാരെ അവതരിപ്പിച്ച് ലാലേട്ടൻ

ഇന്ന് മലയാളത്തിന്‍റെ പ്രിയതാരം ജയസൂര്യയുടെ ജൻമദിനമാണ്. രാവിലെ മുതൽ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാൽ ജയസൂര്യക്ക് നൽകിയ ആശംസയാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ആശംസകൾക്കൊപ്പം കത്തനാർ എന്ന ചിത്രത്തിന് ആശംസയും മോഹൻലാൽ നൽകുന്നുണ്ട്. ഒരു ഫോട്ടോ സഹിതമാണ് മോഹൻലാൽ അദ്ദേഹത്തെ അഭിനന്ദിച്ചത്. കത്തനാർ സിനിമയുടെ പോസ്റ്ററായി പുറത്തിറക്കിയ ചിത്രത്തിൽ ‘ഹാപ്പി ബർത്ത്ഡേ ജയസൂര്യ’ എന്നാണ് എഴുതിയിരിക്കുന്നത്. പിന്നീട് മോഹൻലാലിന് നന്ദി അറിയിച്ച് ജയസൂര്യയും കമന്‍റ് ചെയ്തിരുന്നു. 2021 ൽ പ്രഖ്യാപിച്ച ജയസൂര്യ ചിത്രമാണ് ‘കത്തനാർ’. കടമറ്റത്ത് കത്തനാർ എന്ന കഥാപാത്രത്തെയാണ് […]

അച്ഛനാവുന്നു; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് വിജയ് മാധവ്

ഗായകൻ വിജയ് മാധവും ഭാര്യയും നടിയുമായ ദേവിക നമ്പ്യാരും മീഡിയയിലെ പ്രിയപ്പെട്ടവരോട് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു. ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് ദേവിക ഗർഭിണിയായ വിവരം ഇരുവരും പങ്കുവെച്ചത്. അതുകൊണ്ടാണ് ഞാൻ കുറച്ച് കാലമായി വ്ലോഗ് ചെയ്യാത്തത്,” വിജയ് പറഞ്ഞു. മനോഹരമായ ഒരു ഗാനത്തിലൂടെയാണ് വിജയ് സന്തോഷവാർത്ത പങ്കുവച്ചത്. സഞ്ചരിക്കുന്ന കാറിൽ നിന്നാണ് ഗർഭകാലത്തിന്റെ പുതിയ വിശേഷം പങ്കുവച്ചുള്ള വിഡിയോ.

വിനായക ചതുര്‍ത്ഥി ആഘോഷിച്ച് ഷാരൂഖ് ഖാൻ

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്നു. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് ആശംസകൾ നേർന്നത്. താനും മകനും മഹാഗണപതിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തതായി ഷാരൂഖ് ഖാൻ പറഞ്ഞു. പൂമാലകൾ കൊണ്ട് അലങ്കരിച്ച ഗണേശ വിഗ്രഹത്തിന്‍റെ ചിത്രവും ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. മോദകം രുചികരമായിരുന്നെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവവിശ്വാസം എന്നിവയിലൂടെ നമുക്ക് സ്വപ്നതുല്യമായ ജീവിതം നയിക്കാൻ കഴിയുമെന്നാണ് നാം പഠിക്കേണ്ടതെന്നും, ഷാരൂഖ് പറഞ്ഞു.

‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി പുഞ്ചിരിക്കുന്ന ഭാവനയുടെ ചിത്രം ഉൾക്കൊള്ളുന്ന ഡൂഡിൽ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ, നിവിൻ പോളി, ഭാവന, ഷറഫുദ്ദീൻ തുടങ്ങി നിരവധി പേർ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന മലയാള ചിത്രത്തിലാണ് ഭാവന നായികയായി എത്തുന്നത്. ഭാവന, ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന, ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാന […]

വയനാട് കാരക്കണ്ടി കോളനി നിവാസികൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂക്ക

പുൽപള്ളി: വയനാട്ടിലെ നിർധനർക്ക് മമ്മൂട്ടി ഓണക്കോടി സമ്മാനിച്ചു. തന്‍റെ ചാരിറ്റി ഫൗണ്ടേഷനിലൂടെ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചുനൽകി. ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാരക്കണ്ടി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളിലെ 77 പേർക്കാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ഓണക്കോടി സംഭാവന ചെയ്തത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ആദിവാസി സമൂഹത്തിലേക്ക് സഹായങ്ങൾ എത്തിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ‘പൂർവകം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തത്. അവരുടെ കൃഷിക്കും വിദ്യാഭ്യാസത്തിനും ഈ […]

​ഗോൾഡ്; ഒ.ടി.ടി അവകാശം വിറ്റുപോയത് വൻ തുകയ്ക്ക്

പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം ആണ് ചിത്രത്തിന്‍റെ ഒടിടി പതിപ്പ് സ്വന്തമാക്കിയതെന്നാണ് സൂചന. 30 കോടിയിലധികം രൂപയുടെ പ്രീ-റിലീസ് ബിസിനസ് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ തമിഴ്, കന്നഡ, ഓവർസീസ് വിതരണാവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചിത്രത്തിന്‍റെ ഓവർസീസ് വിതരണം ഏറ്റെടുത്തു. സൂര്യ ടിവിയാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.

ഡോക്ടറായ സഹോദരിയെ കുറിച്ചുള്ള യുവ സംഗീത സംവിധായകൻ്റെ കുറിപ്പ് വൈറൽ

ഡോക്ടറായി മാറിയ സഹോദരിയെ കുറിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം പി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തൻറെ അനുജത്തി ഡോക്ടർ ആയ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം അതിനായി തൻറെ അച്ഛൻ നേരിട്ട കഷ്ടപ്പാടുകളും ഓർമിച്ച് പ്രശാന്ത് എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. സിനിമ-ആൽബം മേഖലകളിൽ സംഗീത സംവിധായകനായും അഭിനേതാവായും ശ്രദ്ധിക്കപെട്ടയാളാണ് പ്രശാന്ത് മോഹൻ. പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ചുവടെ: മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ നിറഞ്ഞ സദസ്സിൽ ഇന്നലെ ഇങ്ങനെ അന്നൗൺസ് ചെയ്യുന്നത് കേട്ടപ്പോൾ ഞാനും അച്ഛനും […]

കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: “തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ” പോസ്റ്ററിന് പിന്നാലെ, മലവെള്ളം പോലെ വന്ന എല്ലാ വിവാദങ്ങൾക്കും വിരാമം. നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് അടിക്കുറിപ്പില്ലാതെ മന്ത്രി പങ്കുവച്ചത്. ചിത്രം വൈറലായതോടെ തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് മന്ത്രിയുടെ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തു. ‘എന്നാൽ താൻ കേസുകൊട് ലാൽ സലാം ‘എന്നാണ് എംഎൽയുടെ കമന്റ്. മണിക്കൂറുകൾക്കകം നിരവധി പേരാണ് മന്ത്രിയുടെ ചിത്രം ഷെയർ ചെയ്തത്. അടിക്കുറിപ്പില്ലാത്ത ചിത്രത്തെ സമ്പന്നമാക്കാനുള്ള നിരവധി കമന്‍റുകളും മന്ത്രിയുടെ പേജിൽ […]