അമ്പിളിച്ചേട്ടന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം : ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് നടൻ സുരേഷ് ഗോപി. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. രമേഷ് പുതിയമഠം രചിച്ച ‘ജഗതി എന്ന അഭിനയ വിസ്‍മയം’ എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു. സന്ദർശനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ജഗതിയെ വീഡിയോയിൽ കാണാം. പ്രകാശനം ചെയ്‍ത പുസ്‍തകം ജഗതിക്കൊപ്പം മറിച്ചുനോക്കി, അദ്ദേഹത്തിനും വീട്ടുകാര്‍ക്കുമൊപ്പം അല്‍പസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. 2012ൽ കാറപകടം ഉണ്ടായതിന് ശേഷം ഏഴ് […]

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രദർശിപ്പിച്ച 19 സിനിമകൾ ഉൾപ്പെടെ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് […]

സിനിമാ നിരൂപകരില്‍ ചിലർ വാടകകൊലയാളികളെപ്പോലെ; ലാല്‍ജോസ്

സിനിമയ്ക്കെതിരെ മനപ്പൂർവ്വം ഡീ ഗ്രേഡിംഗ് നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി സംവിധായകൻ ലാൽ ജോസ്. “സിനിമയ്ക്ക് നല്ല പ്രതികരണം ലഭിക്കുന്ന സമയത്താണ് അത് വളരെ മോശമാണെന്ന ഒരു വ്യക്തിയുടെ അഭിപ്രായം ശ്രദ്ധിക്കുന്നത്. അതേ വ്യക്തി മറ്റൊരു സിനിമയെ പുകഴ്ത്തുന്നു. ഇതിൽ നിന്ന് മനസ്സിലായ ഒരു കാര്യം, പണം ഇവിടെ നിന്ന് പണം എത്തിയിട്ടില്ല, മറ്റിടത്ത് നിന്ന് പണം നല്‍കിയിട്ടുണ്ട് എന്നാണ്. അത്തരം അനാരോഗ്യകരമായ പ്രവണതകളുണ്ട്.” അദ്ദേഹം പറഞ്ഞു. വാടകക്കൊലയാളികളെ പോലെയോ വാടക ഗുണ്ടകളെ പോലെയോ ആണ് ചിലർ സിനിമ റിവ്യൂ ചെയ്യുന്നതെന്നും ലാൽ ജോസ് പറഞ്ഞു. […]

തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെതിരെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ന്യൂ ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനം വാങ്ങിയത് താന്‍ മാത്രമല്ലെന്ന് നടി ജാക്വിലിന്‍ ഫെർണാണ്ടസ്. മറ്റ് ചില സെലിബ്രിറ്റികൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയായത് താന്‍ മാത്രമാണെന്ന് ജാക്വിലിന്‍ പറഞ്ഞു. കള്ളപണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹർജിയിലാണ് നടി ഇക്കാര്യങ്ങൾ ഉന്നയിച്ചത്. സുകേഷ് ചന്ദ്രശേഖർ 200 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ജാക്വിലിനും ഈ കേസിൽ പ്രതിയാണെന്ന് ഇ.ഡി പറയുന്നു. നോറ ഫത്തേഹി ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. […]

തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകൻ മണി നാഗരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുതുതായി സംവിധാനം ചെയ്ത ‘വാസുവിൻ ​ഗർഭിണികൾ’ എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഗൗതം വാസുദേവ് മേനോന്‍റെ സംവിധാന സഹായിയായിരുന്നു മണി നാഗരാജ്. 2016-ൽ ജി.വി. പ്രകാശ് നായകനായി അഭിനയിച്ച പെൻസിൽ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വാസുവിൻ ​ഗർഭിണികളാണ് രണ്ടാമത്തെ ചിത്രം. മലയാള ചിത്രമായ സക്കറിയയുടെ ​ഗർഭിണികളുടെ റീമേക്ക് ആണിത്. നീയാ നാനാ ​ഗോപിനാഥ്, സീത, വനിത വിജയകുമാർ, […]

വിസ്താര എയര്‍ലൈന്‍സിനെതിരെ ഇര്‍ഫാന്‍ പഠാന്‍

ഡൽഹി: വിസ്താര എയര്‍ലൈന്‍സ് വിമാന കമ്പനിക്കെതിരെ ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഏഷ്യാ കപ്പ് 2022ലെ കമന്ററിക്കായി ദുബായിലേക്ക് പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് വിമാന ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ ആരോപിച്ചു. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം പോകുമ്പോഴാണ് അനാവശ്യമായി തടഞ്ഞുവെച്ചതെന്നും ഇര്‍ഫാന്‍ പറയുന്നു. ചെക്ക് ഇന്‍ കൗണ്ടറില്‍ വെച്ച് വിസ്താര ജീവനക്കാര്‍ തന്റെ യാത്രയെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി ഇര്‍ഫാന്റെ കുറിപ്പിലുണ്ട്. കണ്‍ഫേം ആയ ടിക്കറ്റ് തരംതാഴ്ത്താനായിരുന്നു ശ്രമം. ഇതിനായി ഒന്നര മണിക്കൂറോളം തന്നെ കൗണ്ടറില്‍ ജീവനക്കാര്‍ തടഞ്ഞുവെച്ചു. […]

രാജു ശ്രീവാസ്തവയ്ക്ക് 15 ദിവസത്തിനുശേഷം ബോധം തെളിഞ്ഞു

ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് 15 ദിവസമായി അബോധാവസ്ഥയിലായിരുന്ന പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഡൽഹി എയിംസിലെ ഡോക്ടർമാർ അദ്ദേഹത്തിനു ബോധം തെളിഞ്ഞുവെന്ന് അറിയിച്ചതായി അദ്ദേഹത്തിന്‍റെ പേഴ്സണൽ സെക്രട്ടറി ഗർവിത് നാരാങ് പറഞ്ഞു. അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് നാരാങ് പറഞ്ഞു. ജിമ്മിൽ ട്രെഡ്മിൽ വർക്കൗട്ടിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഓഗസ്റ്റ് 10നായിരുന്നു അത്. അന്നുതന്നെ അദ്ദേഹം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി.

ഷാരൂഖ് നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല; വിജയ് ദേവരകൊണ്ട

ദക്ഷിണേന്ത്യയിലെ ഹിറ്റ് താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ദേവരകൊണ്ടയുടെ വരാനിരിക്കുന്ന പാൻ-ഇന്ത്യ ചിത്രം ‘ലിഗർ’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചില പ്രസ്താവനകൾ നടത്തിയതിന് താരത്തെ ബോളിവുഡ് പ്രേക്ഷകർ വിമർശിച്ചിരുന്നു. ഇപ്പോൾ ഇതാ ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. “ബോളിവുഡിലെ അവസാനത്തെ താരമാണ് താൻ എന്ന് ഷാറൂഖ് ഖാൻ പറഞ്ഞു. ഷാറൂഖിന് തെറ്റി, നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല, നിങ്ങളിൽ നിന്ന് രാജപദവി തട്ടിയെടുക്കാൻ ഞാൻ വരുന്നു. ഷാറൂഖിന് ചെയ്യാൻ കഴിയുമെങ്കിൽ എനിക്ക് […]

‘എന്നെങ്കിലും കാണുമ്പോൾ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു’

കോഴിക്കോട്: “മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അങ്ങനെയാണ്, സ്ത്രീ, അമ്മ, അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹം മാത്രം”, ഭാവനയെക്കുറിച്ച് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. എന്നെങ്കിലും ഭാവനയെ കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്ന ആഗ്രഹവുമുണ്ടെന്ന കാര്യവും മേയർ പങ്കുവെച്ചു പ്രസംഗത്തിനു ശേഷം മേയർ ഭാവനയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും തന്‍റെ മാത്രമല്ല കോഴിക്കോടിന്‍റെ മുഴുവൻ സ്നേഹവും നൽകുകയും ചെയ്തു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയതായിരുന്നു ഭാവന. […]

ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു

സംവിധായകൻ ഷാജി കൈലാസിന്‍റെ അമ്മ ജാനകിയമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. ശവസംസ്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.