play-sharp-fill
‘ഒറ്റ്’ റിലീസ് മാറ്റിവെച്ചു; ചിത്രം സെപ്റ്റംബർ 16ന് എത്തും

‘ഒറ്റ്’ റിലീസ് മാറ്റിവെച്ചു; ചിത്രം സെപ്റ്റംബർ 16ന് എത്തും

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’
എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ രണ്ടിന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഓണത്തിന് മൂന്ന് ചിത്രങ്ങൾ കൂടി റിലീസ് ചെയ്യുന്നതിനാൽ പ്രതീക്ഷിക്കുന്ന തിയേറ്ററുകൾ ലഭ്യമല്ലാത്തതിനാലാണ് റിലീസ് നീട്ടുന്നത്. ചിത്രം സെപ്റ്റംബർ 16ന് റിലീസ് ചെയ്യും. ‘രണ്ടകം’ എന്ന പേരിൽ ചിത്രം തമിഴിലും റിലീസ് ചെയ്യും. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സാമി മലയാള സിനിമയിൽലേക്ക് എത്തുന്നത്. തെലുങ്ക് നടി ഈഷ റെബ്ബയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് എസ് സജീവ് ആണ്. ഛായാഗ്രഹണം വിജയ്‍യും സംഗീതം എഎച്ച് കാഷിഫും നിര്‍വ്വഹിച്ചു. ജാക്കി ഷ്റോഫും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നുണ്ട്.