വിവാഹം വാഴാത്ത നടൻ ബാല;രണ്ടാം വിവാഹ ബന്ധവും തകർന്നു;ഉള്ളുലഞ്ഞ് നടൻ ഫേസ്ബുക്ക് ലൈവിൽ…

വിവാഹം വാഴാത്ത നടൻ ബാല;രണ്ടാം വിവാഹ ബന്ധവും തകർന്നു;ഉള്ളുലഞ്ഞ് നടൻ ഫേസ്ബുക്ക് ലൈവിൽ…

നടൻ ബാല മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.മലയാളിയല്ലെങ്കിലും നിരവധി മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ നടൻ.ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ വിധികർത്താവായി പോയ അവസരത്തിൽ അതിലെ മത്സരാർത്ഥിയായ ഗായിക അമൃത സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ച ബാലക്ക് എന്നാൽ ആ ബന്ധം അധികകാലം മുന്നോട്ടു കൊണ്ടുപോകാനായില്ല.ഇരുവരും വേർപിരിഞ്ഞു.
അതിനുശേഷം കഴിഞ്ഞ വർഷമാണ് നടൻ രണ്ടാമതും വിവാഹിതനായത്,ഇക്കുറി ഡോക്ടർ കൂടിയായ എലിസബത്ത് ആയിരുന്നു വധു.എന്നാൽ ഇപ്പോൾ ആ ബന്ധവും തകർനെന്ന വാർത്തയാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ കുറെ ആഴ്ചകളായി താരത്തിന്റെ കുടുംബജീവിതത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു.കാര്യങ്ങളിൽ വ്യക്തത താൻ തന്നെ വരുത്തുമെന്ന് നടൻ തന്നെ നേരത്തെ പറഞ്ഞിരുന്നു.ആദ്യ വിവാഹത്തെപ്പോലെ രണ്ടാം വിവാഹവും അതെ അവസ്ഥയിലെത്തിയെന്നും അതിന് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും പറയുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
രാവിലെ ഷൂട്ടിനെത്തി,ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല ഒരു കാര്യം പറയാൻ വന്നതാണ്,ഒരു തവണ കുടുംബ ജീവിതത്തിൽ തോറ്റ് പോയാൽ അതിനെക്കുറിച്ച് പറയാം.രണ്ടാം പ്രാവശ്യവും തോറ്റുപോയാൽ നമുക്ക് നമ്മെക്കുറിച്ച് തന്നെ ഒരു സംശയം വരും.ഇന്നെനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്,മാധ്യമങ്ങളോട് നന്ദി പറയുന്നു,രണ്ടാം പ്രാവശ്യവും എന്നെ ഇങ്ങനെ അവസ്ഥയിൽ എത്തിച്ചതിന് നന്ദിയുണ്ട്.ബാല പറയുന്നു.
നിങ്ങളിപ്പോൾ എത്ര നിര്ബന്ധിച്ചാലും ഞാൻ എലിസബത്തിനെ പറ്റിഒന്നും പറയില്ല ഒന്ന് മാത്രം പറയാം അവർ തന്നെക്കാൾ നല്ല വ്യക്തിയാണ്.എലിസബത്ത് ഒരു ഡോക്ടറാണ്.അവർക്ക് മനസമാധാനം കൊടുക്കണം,അവർ ഒരു സ്ത്രീയാണ്,ഞാൻ മാറിക്കോളാം,വലിയ വേദനയുള്ള കാര്യമാണിത്.എനിക്ക് ഞാനുണ്ട്,ഇനി സംസാരിച്ചാൽ ശരിയാകില്ല.ഇനി എന്നെ അതിലേക്ക് വലിച്ചിടരുത്,എല്ലാവരോടും നന്ദിയെന്ന് പറഞ്ഞാണ് ബാല സംസാരം അവസാനിപ്പിക്കുന്നത്.സംസാരത്തിനൊടുവിൽ താരം വികാരഭരിതനാകുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബാലയും എലിസബത്തും ഒന്നിക്കുന്നത്.വളരെ രഹസ്യമാക്കി വെച്ചെങ്കിലും ആ ബന്ധം പുറംലോകം അറിഞ്ഞതിനെത്തുടർന്ന് സെപ്റ്റംബറിൽ വിവാഹ സൽക്കാരം നടത്തി വിവാഹക്കാര്യം പുറം ലോകത്തെ അറിയിക്കുകയും ചെയ്തു.ഒരു അഭിമുഖത്തിൽ അമ്മയെക്കുറിച്ച് മാത്രം താരം സംസാരിച്ചതും,എലിസബത്തിനെപ്പറ്റി ഒരക്ഷരം മിണ്ടാത്തതുമാണ് സോഷ്യൽ മീഡിയയിൽ ബാലയുടെ രണ്ടാം വിവാഹവും തകർന്നു എന്ന തരത്തിലുള്ള ചർച്ചയ്ക്ക് വഴിവെച്ചത്.ഒടുവിൽ കേട്ടതൊക്കെ സത്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു
ഗായിക അമൃത സുരേഷുമായുള്ള ആദ്യ ബന്ധം തകർന്ന ശേഷം മാനസികമായി തകർന്ന നടൻ വളരെ പ്രതീക്ഷയോടെയാണ് എലിസബത്തിനെ വിവാഹം കഴിച്ചത്.എന്നാൽ താരത്തിന്റെ രണ്ടാം വിവാഹ ബന്ധവും തകർന്നെന്ന വാർത്ത ആരാധകരെപ്പോലും ദുഖത്തിലാക്കിയിരിക്കുകയാണ്.

Tags :