വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന് ചട്ടം; 21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ;  വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും? നയന്‍സ്  വിഘ്‌നേശ് ദമ്പതികളുടെ നീക്കം രാജ്യത്തെ ചട്ടങ്ങള്‍ മറികടന്നോ….?  അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്

സ്വന്തം ലേഖിക

ചെന്നൈ: വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര – വിഘ്നേഷ് ശിവന്‍ ദമ്പതികള്‍ക്കു കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

ദമ്പതികള്‍ നിയമലംഘനം നടത്തിയോ എന്നതിലാണ് അന്വേഷണം. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.

21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ. ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ നയന്‍താരയോടു തമിഴ്‌നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ ചെന്നൈയില്‍ പറഞ്ഞു.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പങ്കുവച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്. ഇവരുടെ കുട്ടികള്‍ ഏത് ആശുപത്രിയിലാണ് എന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.