പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്ക്ക്; കാതല്‍ സിനിമയുടെ പോസ്റ്റര്‍ പുറത്ത്‌വിട്ട് മമ്മൂട്ടി

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്ക്ക്; കാതല്‍ സിനിമയുടെ പോസ്റ്റര്‍ പുറത്ത്‌വിട്ട് മമ്മൂട്ടി

സ്വന്തം ലേഖിക

കൊച്ചി: മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളസിനിമ രംഗത്ത് തിരിച്ചെത്തുന്നു.

കാതല്‍ എന്ന ചിത്രത്തിലുടെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഇന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.

ആന്റണി സ്റ്റീഫനാണ് പോസ്റ്റര്‍ ഡിസെെന്‍ ചെയ്തിരിക്കുന്നത്. ലാലു അലക്സ് ,​ മുത്തുമണി,​ചിന്നു ചാന്ദിനി,​സുധി കോഴിക്കോട്,​അനഘ അക്കു,​ ജോസി സിജോ,​ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. കാതലിന്റെ ചിത്രീകരണം ഒക്ടോബര്‍ 20 ന് കൊച്ചില്‍ ആരംഭിക്കും.