വിശ്വഗുരു സിനിമയുടെ ഗിന്നസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
സിനിമാ ഡെസ്‌ക് തിരുവനന്തപുരം: തിരക്കഥ മുതൽ റിലീസ് വരെയുള്ള എല്ലാ ജോലികളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച വിശ്വഗുരുവിന്റെ മുന്നണിയിലും, പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിനിമയുടെ തിരക്കഥ മുതൽ എല്ലാ ജോലികളും 51 മണിക്കൂറും രണ്ടു മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ചലച്ചിത്ര പ്രവർത്തകർക്കു പുറമേ തിരുവനന്തപുരം പ്രസ്‌ക്ലബിനു വേണ്ടി പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.രാജീവ്, സെക്രട്ടറി സതീഷ് ബാബു, […]