ആളൂർ എൽസി ക്ക് സിനിമയിൽ അവസരം നൽകി നീരജ് മാധവും ടീമും.. കയ്യടിച്ച് സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ ഷൂട്ടിങ് ലൊക്കേഷനിൽ ചാൻസ് ചോദിച്ച് എത്തിയ പട്ടണ പ്രവേശനം സിനിമയിൽ വേലക്കാരിയായി അഭിനയിച്ച ആളൂർ എൽസിയുടെ വാർത്ത വൈറൽ ആയിരുന്നു. ഇപ്പോളിതാ എൽസിക്ക് സിനിമയിൽ അവസരം നൽകിയിരിക്കുകയാണ് . ‘ക ‘എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വിവരം പുറത്തു വിട്ടത്. നീരജ് മാധവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.. പട്ടണ_പ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ…??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ […]

അപര്‍ണ ബാലമുരളിക്കും അപര..

സ്വന്തംലേഖകൻ എല്ലാ താരങ്ങള്‍ക്കും പൊതുവെ ഒരു അപരന്‍ അല്ലെങ്കില്‍ അപര ഉണ്ടാകാറുണ്ട്. ചിലര്‍ കൃത്രിമമായി താര രൂപം സ്വീകരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മറ്റ് ചിലര്‍ ജന്മനാ താരങ്ങളുടെ രൂപത്തില്‍ വന്നവരും ഉണ്ട്. അത്തരത്തില്‍ മലയലാളികളുടെ ഇഷ്ടതാരമായ അപര്‍ണ ബാലമരുളിയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്.അപര്‍ണ ബാലമുരളിയുമായി സാമ്യമുള്ള പെൺ കുട്ടിയെ കൂട്ടുകാരിയാണ് സമൂഹമാധ്യമത്തിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. കാളിദാസനും അപര്‍ണയും പ്രധാനവേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ പോസ്റ്ററിന് സമീപം […]

കാവ്യ മാധവനെത്തുന്നു, തിരിച്ചുവരവ് സിനിമയിലേക്കല്ല

സ്വന്തംലേഖകൻ ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്.മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. കുടുംബജീവിതവുമായി കഴിയാനാണ് തന്റെ താല്‍പര്യമെന്ന് താരം വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു […]

ഫുട്ബോള്‍ എന്താണെന്നറിയാത്ത മനുഷ്യന്‍ ‘ക്യാപ്റ്റനു’ വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോള്‍ പഠിച്ചു; ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച്‌ രഞ്ജിത്ത് ശങ്കര്‍

സ്വന്തംലേഖകൻ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യ. വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന ചിത്രത്തിനും, ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടിയ മേരിക്കുട്ടി എന്ന ചിത്രത്തിനുമാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്.ഈ സന്ദര്‍ഭത്തില്‍ കഥാപാത്രമാകാനുള്ള ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ തുറന്ന് കാട്ടുകയാണ് സംവിധായകനും ജയസൂര്യയുടെ സുഹൃത്തുമായ രഞ്ജിത്ത് ശങ്കര്‍. ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ജയസൂര്യ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.. ‘ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു […]

അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ?; താരത്തിന്റെ കയ്യിലെ ഫോണ്‍ കണ്ട് ആരാധകര്‍ ഞെട്ടി

സ്വന്തംലേഖകൻ ബാലതാരമായി സിനിമയിലേക്ക് എത്തി ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് ശാലിനി. സിനിമയിലെത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരുന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന്‍ നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.ഇതോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനി മാറി. എന്നാല്‍ തമിഴ് നടന്‍ അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് ശാലിനിയിപ്പോള്‍. ലളിതമായ ജീവിതം നയിക്കുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. […]

മികച്ച സഹനടിക്ക് ലഭിച്ച അവാര്‍ഡ് കോഴിക്കോട്ടുകാര്‍ക്ക് സമ്മാനിക്കുന്നുവെന്ന് സാവിത്രി ശ്രീധരന്‍

സ്വന്തംലേഖകൻ കോട്ടയം : തനിക്ക് ലഭിച്ച അവാര്‍ഡ് കോഴിക്കോട്ടുകാര്‍ക്ക് സമ്മാനിക്കുന്നുവെന്ന് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ശ്രീധരന്‍. നാട്ടുകാരുടെ പിന്തുണയാണ് തന്റെ വളര്‍ച്ചക്ക് പിന്നിലെന്നും സാവിത്രി കോഴിക്കോട് പറഞ്ഞു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ മികച്ച സ്വഭാവനടിക്കുള്ള ചലച്ചിത്ര അവാര്‍ഡ് നേടിയ വിവരം അറിഞ്ഞതിന് പിന്നാലെയായിരുന്നു സാവിത്രിയുടെ പ്രതികരണം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സരസ ബാലുശ്ശേരിയും മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 40 വര്‍ഷത്തെ നാടകാഭിനയ ജീവിതമാണ് സാവിത്രിയുടേത്. കെ ടി മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് […]

“പത്ത് ഒാസ്കർ ഒരുമിച്ച് കിട്ടിയത് പോലെ” മനസ് നിറഞ്ഞു ജോജു ജോർജ്

സ്വന്തംലേഖകൻ കോട്ടയം : ‘പത്ത് ഒാസ്കാർ ഒരുമിച്ച് കിട്ടിയ പോലുണ്ട് ഇത്..’ മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടിയ ജോജുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. ജീവിതത്തിൽ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികൾ ആലോചിക്കുമ്പോൾ ഇൗ പട്ടികയിൽ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവർഡ് ലഭിച്ചുയെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ജോജു പറഞ്ഞു. ജോസഫിലെയും ചോലയിലെയും അഭിനയത്തിനാണ് ജോജു ജോർജ് മികച്ച സ്വഭാവനടനായത്.

സിനിമാ അവാർഡ്: കോട്ടയത്തിനും പുരസ്കാരത്തിളക്കം: ജോഷി മാത്യുവിലൂടെ കോട്ടയവും തിളങ്ങി

സിനിമാ ഡെസ്ക് കോട്ടയം: മലയാള സിനിമയുടെ തിളക്കമാർന്ന പുരസ്കാര പട്ടികയിൽ കോട്ടയത്തിന്റെ പേര് ഇക്കുറിയും മുഴങ്ങി. മികച്ച കുട്ടികളുടെ ചിത്രമായ ‘അങ്ങ് ദൂരെ ഒരു ദേശത്ത് ‘ കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ജോഷി മാത്യുവിന്റെ സംവിധാനത്തിൽ ജനിച്ച ചിത്രമാണ്. മലയാളത്തിന്റെ മികച്ച സിനിമകളുടെ ശ്രേണിയിൽപ്പെടുത്താവുന്ന ഒരു പിടി ചിത്രങ്ങൾ ജോഷി മാത്യുവിന്റെ ശേഖരത്തിലുണ്ട്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 2012 ൽ ജോഷി മാത്യു സംവിധാനം ചെയ്ത ബ്ളാക്ക് ഫോറസ്റ്റന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അങ്ങ് ദൂരെ […]

സൗബിനും ജയസൂര്യയും മികച്ച നടൻമാർ; ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ; മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൗബിൻ സൗഹിറും ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ജനപ്രിയ ചിത്രം. നിമിഷ സഞ്ജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വാഭാവ നടനായി ജോസഫിലെ പ്രകടനത്തിന് ജോജു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. കാന്തൻ ദി കളർ ഓഫ് ലവറാണ് മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ചലച്ചിത്ര ഗ്രന്ഥമായി എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി ഒരു ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ശ്യാമപ്രസാദാണ് മികച്ച […]

പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ‘ഷേഡ്‌സ് ഓഫ് സാഹോ- 2’ മാർച്ച് 3-ന് പുറത്തിറങ്ങും

സിനിമാ ഡെസ്ക് തിരുവനന്തപുരം: ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3-ന് ഷേഡ്‌സ് ഓഫ് സാഹോ-2 പുറത്തിറക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. പ്രഭാസിന്റെ  പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23-ന് പുറത്തിറക്കിയ ഷേഡ്‌സ് ഓഫ് സാഹോയുടെ ആദ്യ ഭാഗം നവമാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു. യൂട്യൂബിലും അപ് ലോഡ് ചെയ്ത വീഡിയോ ഒന്നേകാല്‍ കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞിട്ടുണ്ട്.  https://www.youtube.com/watch?v=huw6wD_1ppE&feature=youtu.be&fbclid=IwAR320eMAvbuNzHgbSUFn0t2p2zJWq9nNJZtrPvI5SZXEDZzclttQ1Z7x8F4  ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി […]