ബലാത്സംഗ രംഗങ്ങളില്‍ ഇനി മുതല്‍ അഭിനയിക്കില്ല..കാരണം വ്യക്തമാക്കി നടൻ വിനീത്

സ്വന്തംലേഖകൻ കോട്ടയം : സിനിമയില്‍ പീഡകനായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ വിനീത്. ഒരു എഫ് .എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. ”അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ […]

കാത്തിരിപ്പുകൾക്കു വിരാമം, ജഗതി ശ്രീകുമാർ അഭിനയരംഗത്തേക് തിരിച്ചു വരുന്നു

സ്വന്തംലേഖകൻ കോട്ടയം : നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗത കൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറക്ക് മുന്നില്‍ എത്തുന്നത്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പരസ്യചിത്രത്തില്‍ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി […]

പുതിയ ക്ലൈമാക്സുമായി ഒരു അഡാർ ലൗവ് നാളെ തീയറ്ററുകളിൽ

സ്വന്തംലേഖകൻ കോട്ടയം : ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലൗവ് ‘ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി ഷൂട്ട് ചെയ്‌തെന്നും ഒമര്‍ ലുലു പറഞ്ഞു. മാറ്റം വരുത്തിയ ക്ലൈമാക്‌സുമായിചിത്രം നാളെ തീയറ്ററുകളില്‍ എത്തി തുടങ്ങും. ‘ക്ലൈമാക്‌സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച്‌ 2.15 മണിക്കൂര്‍ ആക്കി.’ എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തലസംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു […]

പീഡന ശ്രമം: മൊഴിയിൽ ഉറച്ച് പെൺകുട്ടി; ഉണ്ണിമുകുന്ദൻ അറസ്റ്റിലേയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി: വീട്ടിൽ സിനിമയുടെ കഥപറയാൻ എത്തിയ പെൺകുട്ടിയെ, കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഉറച്ച് പെൺകുട്ടി. ഉണ്ണിമുകുന്ദനെതിരെ പെൺകുട്ടി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റഅ കോടതിയിൽ മൊഴി നൽകിയതോടെ കേസിൽ ഉണ്ണി മുകുന്ദന്റെ അറസ്റ്റ് അല്ലാതെ പൊലീസിനു മറ്റു മാർഗങ്ങളൊന്നുമില്ലാതെയായി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ പെൺകുട്ടിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതിയും കേസുമായി നടക്കുന്നത്. 2017 ൽ ഒരു സിനിമയുടെ കഥ പറയാനായി പെൺകുട്ടി ഉണ്ണി മുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഉണ്ണി മുകുന്ദൻ പെൺകുട്ടിയെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാൻ […]

സുരേഷ് ഗോപി ചതിച്ചു..! ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തി യുവതി; സുരേഷ് ഗോപിയും ഏഷ്യാനെറ്റ് ചാനലും വെട്ടിൽ

സ്വന്തം ലേഖകൻ കൊച്ചി: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ കോടീശ്വരൻ പരിപാടിയ്ക്കിടെ വീട് വയ്ക്കാൻ പണം നൽകാമെന്ന വാഗ്ദാനം നൽകിയ സുരേഷ് ഗോപി എം.പി വഞ്ചിച്ചതായി വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ബിജെപിയുടെ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി നടത്തുന്ന സാമൂഹ്യ സേവന ഇടപെടലുകൾക്കുള്ള തിരിച്ചടി കൂടിയായി യുവതിയുടെ വെളിപ്പെടുത്തൽ. ചാനൽ റിയാലിറ്റി ഷോയ്ക്കിടൈ ഒരു മാസത്തെ ശമ്പളം വീട് നിർമ്മിക്കാൻ നൽകാമെന്ന വാഗ്ദാനം സുരേഷ് ഗോപി പാലിച്ചില്ലെന്ന ആരോപണവുമായാണ് യുവതി എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരൻ പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സൗമില നജീമാണ് സുരേഷ് […]

ആശുപത്രി വിരുദ്ധൻ: പ്രകൃതി ചികിത്സാ സ്‌നേഹി: ശ്രീനിവാസന്റെ ജീവൻ അപകടത്തിലാക്കിയത് വിരുദ്ധ നിലപാടുകളോ; ജീവൻ നിലനിർത്താൻ ശ്രീനിവാസൻ കടുത്ത പോരാട്ടത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രകൃതി ചികിത്സയെ സ്‌നേഹിച്ചിരുന്ന, ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ പോരാടിയിരുന്ന ശ്രീനിവാസന്റെ സ്ഥിതി അതീവ ഗുരുതരമാക്കിയത് ഇതേ നിലപാടുകൾ തന്നെ എന്ന് സൂചന. പ്രമേഹം വളരെ കൂടുതലായ ശ്രീനിവാസന് ഹൃദ്രോഗവും കണ്ടെത്തി. ഹൈപ്പർ ടെൻഷനും കൊളസ്‌ട്രോൾ കൂടുതലും ഉണ്ട്.നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. ആശുപത്രികൾ അടച്ചു പൂട്ടണം എന്ന് പ്രചരിപ്പിച്ച അദ്ദേഹം സമയത്ത് മരുന്ന് കഴിക്കാനോ ചികിൽസിക്കാനോ പരിശോധനകൾക്കോ വിധേയനാകാതിരുന്നത് അപകടത്തിൽ എത്തിച്ചിരിക്കുന്നു. പ്രകൃതി ജീവനവും, ജൈവ ആരോഗ്യ പരിചരണവും, […]

ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയല്ലേ..! അമ്പിളിയുടെ മുനവെച്ച വാക്കുകൾക്ക് മറുപടിയുമായി ആദ്യ ഭർത്താവ്; നല്ലവനായ അമ്പിളിയുടെ ഭർത്താവിനും ലോവലിന്റെ ആശംസകൾ

സിനിമാ ഡെസ്‌ക് കൊച്ചി: അമ്പിളി ദേവിയുടെ വിവാഹവും ഇവരുടെ ആദ്യ ഭർത്താവിന്റെ കേക്ക് മുറിയ്ക്കലുമാണ് ഇപ്പോൾ സീരിയൽ ലോകത്തെ പ്രധാന ചർച്ചാ വിഷയം. തെറ്റുകാരി അമ്പിളിയെന്ന് ഒരു വിഭാഗം പറയുമ്പോൾ ലോവലാണ് തെറ്റുകാരനെന്നാണ് അമ്പിളിയുടെ ആരാധകരുടെ വാദം. ഇതിനെല്ലാം ഉപരിയായി നാല് വിവാഹം കഴിച്ച ആദിത്യനെയും കുറ്റപ്പെടുത്തുന്നു ഒരു വിഭാഗം. അമ്പിളിയുടെ വിവാഹ ദിവസം േേകക്ക് മുറിച്ച് ആഘോഷിച്ച ആദ്യ ഭർത്താവ് ലോവലിനെ കോടതി കയറ്റുമെന്നായിരുന്നു അമ്പിളിയുടെ പ്രതികരണം. ഇതിനെതിരെ ലോവൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. മുൻഭർത്താവ് ലോവലിനെതിരെ കടുത്ത ഭാഷയിലായിരുന്നു അമ്പിളിയുടെ […]

അമ്പിളി ദേവിയുടെ വിവാഹ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്: നാലാം കെട്ടുകാരനെ രണ്ടാമത് കെട്ടി അമ്പിളി ദേവി: സീരിയൽ താരത്തിന്റെ പുനർവിവാഹം ആഘോഷമാക്കി പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊല്ലം: സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം അമ്പിളി ദേവിയുടെ വിവാഹമാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രധാന ചർച്ച. അമ്പിളിയുടെ രണ്ടാം വിവാഹവും , ഭർത്താവ് ജയൻ ആദിത്യന്റ നാലാം വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുമാണ്. ഇതിനിടെയാണ് അമ്പിളിയുടെ ഭർത്താവിന്റെ പ്രതികാര കഥ പുറത്ത് വന്നത്. അമ്പിളി ദേവിയുടെ വിവാഹം നടക്കുന്ന അതേ സമയത്ത് തന്നെ തന്റെ സെറ്റിൽ കേക്ക് മുറിച്ചാണ് ആദ്യ ഭർത്താവ് കാമറാമാൻ ലോവൻ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ലോവൽ തന്നെ പുറത്ത് വിടുകയും ചെയ്തു. കുടുംബ […]

അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു..! ആവേശത്തോടെ പ്രണവിന്റെ 21 -ാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം

സിനിമാ ഡെസ്‌ക് കൊച്ചി: അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു എത്തുന്നു. ആവേശത്തോടെ പ്രണവ് എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം. സൂര്യയാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്തുവിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. കൃത്യസമയത്ത് തന്നെയാണ് താരം ട്രെയിലർ പുറത്തുവന്നത്. യൂട്യൂബിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിലർ. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും ഡ്രാമയും പ്രണയവുമെല്ലാം ഇടകലർന്ന സിനിമയുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടുമൊക്കെ കോർത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള […]

മധുരരാജയിൽ മമ്മൂട്ടിക്കൊപ്പം ചുവട് വയ്ക്കാൻ സണ്ണിലിയോൺ കൊച്ചിയിലെത്തി: നെടുമ്പാശേരി വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി താരത്തെ കണ്ട് ആരാധകർ ഞെട്ടി: നടിയെത്തിയത് ബുധനാഴ്ച പുലർച്ചെ; പതിനഞ്ച് മിനിറ്റിന് പ്രതിഫലം രണ്ടു കോടി..!

സിനിമാ ഡെസ്‌ക് കൊച്ചി: മമ്മൂട്ടി മധുരരാജയായി നിറഞ്ഞു നിൽക്കുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പത്ത്മിനിറ്റുള്ള ഐറ്റം ഡാൻസിനായി ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തി. പത്ത്മിനിറ്റ് മാത്രം നീളമുള്ള ഐറ്റം ഡാൻസിനായി സണ്ണി ലിയോൺ രണ്ടു കോടി രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിമാനചിലവിനും, ഭക്ഷണത്തിനും താമസത്തിനും പുറമേയുള്ള തുകയാണ് ഇത്. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നിന്നുള്ള വിമാനത്തിൽ ആണ് നടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിന് ചുറ്റം വലയം തീർത്ത് അംഗരക്ഷകരുടെ ഒരു പട തന്നെയുണ്ടായിരുന്നു. അപ്രതീക്ഷിതമായി […]