റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല ; റിവ്യു നോക്കിയല്ല പ്രേക്ഷകർ സിനിമ കാണേണ്ടത് ; എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട് ; അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാകും ; സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി

സ്വന്തം ലേഖകൻ സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടാൻ പോകുന്നില്ല. റിവ്യു നോക്കിയല്ല പ്രേക്ഷകർ സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാകും. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ […]

‘കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടൻ ഉണ്ടാകും’ ; ആദ്യ വിവാഹം മകളുടേത് പാർവതി പറയുന്നു 

സ്വന്തം ലേഖകൻ  മലയാളികളുടെ പ്രിയ താരദമ്പതികളാണ് പാർവതിയും ജയറാമും. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആയിരുന്നു ജയറാം പാർവതിയെ സ്വന്തമാക്കിയത്. മാതാപിതാക്കളുടെ വഴിയെ തന്നെയാണ് മക്കളായ മാളവികയും കാളിദാസും. അടുത്തിടെ ഇരുവരും തങ്ങളുടെ പ്രണയങ്ങൾ സോഷ്യൽ മീഡിയയൂടെ അറിയിച്ചിരുന്നു. പിന്നാലെ ഏതാനും നാളുകൾക്ക് മുൻപ് കാളിദാസിന്റെ വിവാ​​ഹ നിശ്ചയവും കഴിഞ്ഞിരുന്നു. മോഡലായ തരിണിയാണ് കാളി​ദാസിന്റെ ഭാവി വധു. ഇപ്പോഴിതാ മക്കളുടെ വിവാഹം എന്ന് നടക്കും എന്ന് തുറന്നുപറയുകയാണ് പാർവതി. ‘കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടൻ ഉണ്ടാകും’ എന്നാണ് പാർവതി പറഞ്ഞത്. നടി […]

നടന്മാര്‍ മാത്രമല്ല ആസ്തിയുടെയും പ്രതിഫലത്തിന്റെയും കാര്യത്തിൽ നടിമാരും മുന്നിലാ…! 100 കോടി മുതല്‍ 800 കോടി വരെ; സമ്പന്നതയില്‍ മുൻപന്തിയിലുള്ള നടിമാര്‍ ഇവരൊക്കെ…

സ്വന്തം ലേഖകൻ നടന്മാരുടെ ആസ്തിയെക്കാൾ ഒട്ടും പുറകിലല്ല നടിമാരുടെ ആസ്തിയും. ഒപ്പം പ്രതിഫലവും. അത്തരത്തിൽ സമ്പന്നതയിൽ മുന്നിലുള്ള പത്ത് നടിമാരെ പരിചയപ്പെടാം. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഐശ്വര്യ റായ് ആണ്. ലോക സുന്ദരി പട്ടം സ്വന്തമാക്കി വെള്ളിത്തിരയിൽ എത്തിയ ഐശ്വര്യ, പിന്നീട് ബോളിവുഡിന്റെ തന്നെ ഭാ​ഗ്യനായികയായി വളർന്നത് വളരെ പെട്ടെന്ന് ആയിരുന്നു. ഒരു ചിത്രത്തിനായി ഐശ്വര്യ വാങ്ങിക്കുന്നത് 10 കോടി മുതൽ 12 കോടിവരെയാണെന്ന് കണക്കുകൾ പറയുന്നു. ഒരു പരസ്യത്തിനായി ആറോ ഏഴോ കോടിയാണ് താരം വാങ്ങിക്കുക. കാലങ്ങളായുള്ള അഭിനയ ജീവിതത്തിലൂടെ ഐശ്വര്യ […]

രജനിയുടെ വീട്ടിൽ നിന്ന് ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് റൈഡ്: നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്

സ്വന്തം ലേഖകൻ ചെന്നൈ: നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ യാത്ര രാജിന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. ഹെൽമെറ്റ് ഇല്ലാതെയും ലൈസന്ർസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാൻ് മകന് പൊലീസ് പിഴ ഈടാക്കിയത്. ധനുഷും രജനികാന്തിൻ്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം. […]

മേക്കപ്പ് മാന്‍ ഒരു സാധനം കൊണ്ടുതന്നിട്ട് ഉപയോഗിച്ചോളാന്‍ പറഞ്ഞു; ഷെയ്പ്പ് കണ്ടിട്ട് എനിക്കത് മനസിലായതുമില്ല: മനസ് തുറന്ന് ഹണി റോസ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് സ്ഥിരം ചര്‍ച്ചയാണ്. വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ള ഹണി അടുത്ത കാലത്താണ് ഇത്രയും വാര്‍ത്താ പ്രാധാന്യം നേടിയത്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മുമ്ബൊരിക്കല്‍ റിമി ടോമി അവതാരകയായെത്തിയ ഷോയില്‍ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്. ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ഹണി […]

“കുടുംബത്തിലുള്ളവരുമായിട്ട് മോഹൻലാലിന് കാര്യമായ ബന്ധമില്ല,കുടുംബത്തിലുള്ള ആരെയും സഹായിക്കാറില്ല”,മോഹൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സഹോദരൻ ബിജു ഗോപിനാഥന്‍ നായര്‍.

സ്വന്തം ലേഖിക നൂറും ഇരുന്നൂറും കോടികള്‍ ബോക്‌സോഫീസില്‍ നിറച്ച സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍.അടുത്തിടെ ഇറങ്ങിയ സിനിമകൾ ആരാധകരെ നിരുത്സാഹപ്പെടുത്തിയിരുന്നു.എന്നാല്‍ വരാന്‍ പോകുന്നതൊക്കെ വമ്ബന്‍ ചിത്രങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാന്‍ അടക്കം വരാന്‍ പോവുന്നതൊക്കെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളാണ്. വിരലുകളും കണ്ണുകളും വരെ അഭിനയിക്കുന്ന താരമെന്നാണ് മോഹന്‍ലാലിനെ കുറിച്ച്‌ ആരാധകര്‍ പലപ്പോഴും പറയുന്നത്. അത്രയധികം വേറിട്ട കഥാപാത്രങ്ങള്‍ അന്വേശരമാക്കിയിട്ടുണ്ട് താരം.കാലങ്ങള്‍ എത്ര കഴിഞ്ഞാലും അതൊന്നും മലയാളികളുടെ മനസില്‍ നിന്ന് മായില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണങ്ങളാണ് മോഹൻലാലിൻറെ […]

നാഗവല്ലിക്കും പേടിയോ? ; പടക്കത്തിന് തീപിടിപിച്ച് പിന്നാലെ പേടിച്ച് ഓടിരക്ഷപ്പെടുന്ന ശോഭന; വീഡിയോ വൈറൽ…

സ്വന്തം ലേഖകൻ ദീപാവലി ആഘോഷത്തിന്റെ രസകരമായ വീഡിയോ പങ്കുവച്ച് നടി ശോഭന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പടക്കം പൊട്ടിക്കാന്‍ പാടുപെടുന്ന ശോഭനയെ വീഡിയോയില്‍ കാണാം. റോഡില്‍ പടക്കം കൊണ്ടുവെയ്ക്കുന്ന ശോഭന അത് കത്തിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാല്‍ ആദ്യ രണ്ട് ശ്രമങ്ങളും വിജയിക്കുന്നില്ല. എന്നിട്ടും ശോഭന പിന്മാറിയില്ല. മൂന്നാം ശ്രമത്തില്‍ പടക്കത്തിന് തീപിടിച്ചു. പിന്നാലെ പേടിച്ച് ഓടിരക്ഷപ്പെടുന്ന ശോഭനയേയും വീഡിയോയില്‍ കാണാം. View this post on Instagram A post shared by Shobana Chandrakumar (@shobana_danseuse) തന്റെ […]

പ്രണവിനും എനിക്കും നല്ല കെമിസ്ട്രി ; കംഫര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ ഇഷ്ടം; നടി എന്നതിനേക്കാളും താരമാകാൻ ഇഷ്ടം : കല്യാണി പ്രിയദര്‍ശൻ

സ്വന്തം ലേഖകൻ സിനിമാ തിരക്കുകള്‍ കാരണം കീര്‍ത്തി സുരേഷിനും പ്രണവ് മോഹൻലാലിനും ഒപ്പം സമയം ചെലവഴിക്കാൻ പറ്റാറില്ല. കഴിഞ്ഞയാഴ്ച കീര്‍ത്തിയുടെ കൂടെയായിരുന്നു. ഞങ്ങള്‍ അത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇൻഡസ്ട്രിയില്‍ വന്ന ശേഷമാണ് ഞാനും കീര്‍ത്തിയും ഇത്രയും ക്ലോസ് ആയത്. പ്രണവിനെ മീറ്റ് ചെയ്യുന്നത് സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്ബും ശേഷവും ബുദ്ധിമുട്ടായിരുന്നു. അവസാനം കണ്ടത് ന്യൂ ഇയറിനാണ്. പിന്നെ കണ്ടിട്ടില്ല. പ്രണവിനും എനിക്കും ഹൃദയത്തില്‍ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. പ്രണവിനെയും എന്നെയും കുറിച്ച്‌ വന്ന ഗോസിപ്പുകള്‍ കണ്ട് ചിരിച്ചു. ഞങ്ങളുടെ കുടുംബത്തിനും അറിയാം. അവരും […]

‘അവൻ പോയി, ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓര്‍ക്കാതെ ഒന്നും അറിയാതെ അവൻ പോയി’: പ്രിയപ്പെട്ടവരിലൊരാളുടെ വിയോഗം പങ്കുവെച്ച് മഞ്ജു സുനിച്ചൻ

കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചൻ. മഞ്ജുവിന് ഏക മകനാണ്, ബെര്‍ണാച്ചു എന്ന വിളിപ്പേരുള്ള ബെര്‍ണാഡ്. വെറുതെ അല്ല ഭാര്യ നടക്കുന്ന സമയം മുതല്‍ മഞ്ജുവിന്റെ ഒപ്പം ബെര്‍ണാച്ചനേയും പ്രേക്ഷകര്‍ക്ക് അറിയാം. ഇപ്പോള്‍ മഞ്ജു പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ നൊമ്പരമാകുന്നത്. പ്രിയപ്പെട്ടവരിലൊരാളുടെ വിയോഗം പങ്കുവെയ്ക്കുകയാണ് മഞ്ജു സുനിച്ചൻ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ. അളിയന്‍സ് അടക്കമുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ആര്‍ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച്‌ വരികയായിരുന്ന അരവിന്ദിന്റെ വിയോഗത്തെ കുറിച്ചാണ് മഞ്ജുവിന്റെ പോസ്റ്റ്. സെറ്റില്‍ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടായിരുന്ന ആളായിരുന്നെന്നും […]

ആശ്വാസവും ഇനിയില്ല, വിലക്കയറ്റ കാലത്ത് ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനിച്ച് സര്‍ക്കാര്‍.

സ്വന്തം ലേഖിക തിരുവനന്തപുരം : വിലക്കയറ്റ കാലത്ത് ജനങ്ങള്‍ക്ക് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. 7 വര്‍ഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്.           വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം. ഇത് മുന്നണിയും പരിഗണിച്ചാണ് ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. വിപണിയില്‍ ഇടപെട്ടതിന്റെ പേരില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 1525 കോടിയാണ്. ഒന്നുകില്‍ കുടിശ്ശിക […]