“കണ്‍കണ്ടത് നിജം കാണാത്തത് പൊയ്… ഇനി കാണപ്പോകത് നിജം…! തീ പാറുന്ന ഡയലോഗുമായി ‘മലൈക്കോട്ടൈ വാലിബൻ’; ടീസറില്‍ വൻ പ്രതീക്ഷയുമായി മോഹൻലാൽ

കൊച്ചി: മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി ടീസര്‍ എത്തിയതോടെ മലൈക്കോട്ടൈ വാലിബന്റെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ടീസറില്‍ കണ്‍കണ്ടത് നിജം കാണാത്തത് പൊയ് എന്നും ഇനി കാണപ്പോകത് നിജം എന്നുമാണ് മോഹൻലാല്‍ ഉറച്ച ശബ്‍ദത്തോടെ പറയുന്നത്. ടീസറില്‍ വൻ പ്രതീക്ഷയാണ് മോഹൻലാലിനും. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത്, അതിനറെ ഒരു ദൃശ്യം ഈ ടീസറില്‍ കാണാനാകും എന്നാണ് മോഹൻലാല്‍ പ്രതീക്ഷ പങ്കുവെച്ചത്. ‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് […]

മകള്‍ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് വളരെ വള്‍ഗര്‍ ആയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു അയച്ചു കൊടുക്കും; ആറ് വര്‍ഷമായി തുടരുന്ന അപമാനിക്കല്‍ ഇപ്പോള്‍ എല്ലാ പരിധിയും വിടുന്നു; നടി പ്രവീണയെ വെറുതെ വിടാതെ സൈക്കോ ക്രിമിനല്‍; നീതി തേടി നടി….!

കൊച്ചി: പ്രവീണയെ സൈബര്‍ ഇടത്തിലെ വേട്ടയാടലുകള്‍ വെറുതെ വിടുന്നില്ല. ആറ് വര്‍ഷമായി തുടരുന്ന അപമാനിക്കല്‍ ഇപ്പോള്‍ എല്ലാ പരിധിയും വിടുന്നു. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുക ആണെന്നും പ്രവീണ ആരോപിക്കുന്നു. തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടൂം. പക്ഷേ ആരും ഭാഗ്യരാജിനെ തേടി പോകുന്നില്ല. ‘എന്റെയും എന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, എന്റെ തലയും താഴേക്ക് വികൃതരൂപമായി, […]

‘എന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിര്; ഞാൻ അപമാനിതനായി’; ഇതിനെതിരെ നിയമനടപടി സ്വീകരിക്കും: ഫാറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി

കോഴിക്കോട്: ഉദ്ഘാടനത്തിന് അതിഥിയായി വിളിച്ച ശേഷം പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സംവിധായകൻ പ്രതിഷേധം അറിയിച്ചത്. ഫാറൂഖ് കോളേജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു പരിപാടിയിലേയ്ക്ക് ജിയോ ബേബിയെ അതിഥിയായ ക്ഷണിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളേജ് അധികൃതര്‍ ജിയോ ബേബിയെ വിളിച്ച്‌ അറിയിക്കുന്നത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ കോളേജ് അധികൃതരുടെ അടുത്തുനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ […]

‘പ്രേമ’ത്തിനുശേഷം നിവിൻ പോളിയും സായ് പല്ലവിയും ഒന്നിക്കുന്നു ; എട്ടു വർഷങ്ങൾക്കുശേഷമാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്

സ്വന്തം ലേഖകൻ ‘പ്രേമ’ത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു.എട്ടു വർഷങ്ങൾക്കുശേഷമാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. 2015 മെയ് 29നാണ് ‘പ്രേമം’ തിയറ്റർ റിലീസ് ചെയ്തത്. ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമ’ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ […]

പഞ്ചുകൾ,കിക്കുകൾ, ചതവുകൾ, മുറിവുകൾ, കണ്ണുനീർ എല്ലാം റിയൽ ; കല്യാണിയും ജോജുവും തമ്മിലുള്ള കെമിസ്ട്രിയും ആക്ഷൻ രം​ഗങ്ങൾക്കായി കല്യാണി ചെയ്ത ത്യാ​ഗങ്ങളും സിനിമ മേഖലയിൽ ചർച്ചയാകുന്നു; ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് നന്ദി അറിയിച്ച് കല്യാണി പ്രിയദർശൻ

സ്വന്തം ലേഖകൻ മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. മികച്ച സിനിമകളുടെ ഭാ​ഗമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ കല്യാണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് ആന്റണിയാണ്. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ കല്യാണിയും ജോജുവും തമ്മിലുള്ള കെമിസ്ട്രി ഏറെ ചർച്ചയാകുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾക്കായി കല്യാണി ചെയ്ത ത്യാ​ഗങ്ങളാണ് ചർച്ചയാകുന്നത്. അതിന് കാരണം ആകട്ടെ കല്യാണിയുടെ സോഷ്യൽ മീഡിയ പോസ്റ്റും. ആന്റണിയിലെ ആക്ഷനെ പറ്റി കുറിച്ച കല്യാണി, തന്റെ കഥാപാത്രമായ ആൻമരിയയെ […]

രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്ക് .

  സ്വന്തം ലേഖിക  കൊച്ചി : നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി തീയറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കരുമായി സഹകരിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.നടന്‍ രഞ്ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്ന സിനിമകളുമായി സകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്. രഞ്ജിപണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്ബനി കുടിശിക തീര്‍ക്കാനുണ്ട് ഇതാണ് നടപടിക്ക് കാരണമായത്. കുടിശിക തീര്‍ക്കുവരെ സഹകരിക്കേണ്ടെന്ന് തീരുമാനമെന്ന് സംഘടന അറിയിച്ചു.   കഴിഞ്ഞ ഏപ്രില്‍ മാസവും രഞ്ജി പണിക്കര്‍ക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് നിലനില്‍ക്കെ തന്നെ രണ്‍ജി […]

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അവര്‍ വരുന്നു ; പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ; “വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം”

സ്വന്തം ലേഖകൻ ബിഗ് സ്ക്രീനില്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചില കോമ്പിനേഷനുകളുണ്ട്. അത്തരത്തില്‍ നിരവധി കോമ്പിനേഷനുകള്‍ സംഭവിക്കുന്ന ഒരു ചിത്രമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രണവും നിവിനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് സിനിമാപ്രേമികളെ സംബന്ധിച്ച് ഇതില്‍ ഏറ്റവും ആവേശമുണര്‍ത്തുന്ന കാര്യം. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് […]

കേരളാ പൊലീസിന് ഇത്തിരി ഷോ ഒക്കെ ആവാം …; കൊല്ലം ഓയൂരിലെ ആറ് വയസുകാരിയുടെ കാര്യത്തിലും ചില റാംജി റാവും ടച്ച് ; എത്ര വലിയ റാംജി റാവു ആയാലും മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അഴിക്കുള്ളിലാക്കിയ പൊലീസ് എന്നാ സുമ്മാവാ…

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി, പിന്നാലെ പണം ചോദിച്ച് ഭീഷണി. കേരളത്തിന് ഇങ്ങനെ ഒരു സംഭവം നേരത്തെയും ഓര്‍മയുണ്ടാകും. പക്ഷെ അത് യതാര്‍ത്ഥ സംഭവമല്ല, ജനം ഏറ്റെടുത്ത ഒരു സിനിമയിലെ രംഗങ്ങളാണ്. റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശിയ ക്രിമിനലിനെ കണ്ട് പരിചയം. ഏറെക്കുറെ സമാനതകളുള്ള സംഭവമായിരുന്നു കൊല്ലം ഓയൂരിലെ ആറ് വയസുകാരിയുടെ കാര്യത്തിലും കണ്ടത്. രാത്രി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയെത്തിയപ്പോൾ ആ സംസാരത്തിലുമുണ്ടായിരുന്നു ചില റാംജി റാവും ടച്ച്. എത്ര വലിയ റാംജി റാവു ആയാലും […]

ശസ്ത്രക്രിയ കഴിഞ്ഞു; ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ആസിഫ് അലി ആശുപത്രി വിട്ടു

കൊച്ചി: ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ ആസിഫ് അലി ആശുപത്രി വിട്ടു. കൊച്ചിയിലെ ആശുപത്രിയില്‍ നടൻ ശസ്ത്രക്രിയക്ക് വിധേയനായി. നടൻ നവംബര്‍ 30ന് ഡിസ്ചാര്‍ജ് ആയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടതു കാല്‍മുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷൻ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഇടതു കാല്‍മുട്ടിലെ ലിഗമെന്റ്, മെനിസ്കസ് റിപ്പയര്‍ എന്നീ ശസ്ത്രക്രിയകള്‍ക്ക് ശേഷം ആസിഫ് അലി ആശുപത്രിവിട്ടു. കുറഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. […]

മാനസിക രോഗിയായ ഞാന്‍, അല്‍പ വസ്ത്രധാരിണിയായ ഞാന്‍ ; കമന്റുമായി എത്തിയ കഴപ്പന്മാർക്ക് ചുട്ട മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി

സ്വന്തം ലേഖകൻ പിന്നണി ഗായക രംഗത്ത് പേര് നേടിയെടുത്തിട്ടുള്ള ഒരു ഗായികയാണ് അഭയ ഹിരണ്‍മയി. മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയിട്ടുള്ള അഭയയുടെ ശബ്ദത്തിന് ആരാധകരുമുണ്ട്.സമൂഹ മാധ്യമങ്ങളിലും സജീവമായ അഭയ അതിലൂടെ തന്റെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സദാചാര ആക്രമണവും അഭയ നേരിടാറുണ്ട്. ഇപ്പോഴിതാ അഭയ പങ്കുവച്ച പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. ഒരു സംഗീത പരിപാടിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് അഭയ പങ്കുവച്ചിരിക്കുന്നത്. ചുറ്റുപാട് എത്ര പ്രശ്‌നഭരിതമാണെങ്കിലും നിങ്ങളുടെ പാട്ട് പാടുന്നത് തുടരുക. എല്ലാവര്‍ക്കും അവരവരുടേതായ പാട്ടുണ്ട്. […]