പ്രണവിനും എനിക്കും നല്ല കെമിസ്ട്രി ; കംഫര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ ഇഷ്ടം; നടി എന്നതിനേക്കാളും താരമാകാൻ ഇഷ്ടം : കല്യാണി പ്രിയദര്‍ശൻ
സ്വന്തം ലേഖകൻ
സിനിമാ തിരക്കുകള്‍ കാരണം കീര്‍ത്തി സുരേഷിനും പ്രണവ് മോഹൻലാലിനും ഒപ്പം സമയം ചെലവഴിക്കാൻ പറ്റാറില്ല. കഴിഞ്ഞയാഴ്ച കീര്‍ത്തിയുടെ കൂടെയായിരുന്നു.
ഞങ്ങള്‍ അത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇൻഡസ്ട്രിയില്‍ വന്ന ശേഷമാണ് ഞാനും കീര്‍ത്തിയും ഇത്രയും ക്ലോസ് ആയത്. പ്രണവിനെ മീറ്റ് ചെയ്യുന്നത് സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്ബും ശേഷവും ബുദ്ധിമുട്ടായിരുന്നു. അവസാനം കണ്ടത് ന്യൂ ഇയറിനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നെ കണ്ടിട്ടില്ല. പ്രണവിനും എനിക്കും ഹൃദയത്തില്‍ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. പ്രണവിനെയും എന്നെയും കുറിച്ച് വന്ന ഗോസിപ്പുകള്‍ കണ്ട് ചിരിച്ചു. ഞങ്ങളുടെ കുടുംബത്തിനും അറിയാം.
അവരും ഗോസിപ്പുകള്‍ കണ്ട് ചിരിക്കുകയാണുണ്ടായത്. എല്ലാ സിനിമയിലും എന്‍റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കാറുണ്ട്. കംഫര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ ഇഷ്ടമാണ്. നടി എന്നതിനേക്കാളും താരമാകാനാണ് ഇഷ്ടം. അഭിനേതാക്കളെ മാറ്റാൻ പറ്റും. പക്ഷെ താരങ്ങളെ മാറ്റാൻ പറ്റില്ല. -കല്യാണി പ്രിയദര്‍ശൻ