play-sharp-fill
നാഗവല്ലിക്കും പേടിയോ? ; പടക്കത്തിന് തീപിടിപിച്ച് പിന്നാലെ പേടിച്ച് ഓടിരക്ഷപ്പെടുന്ന ശോഭന; വീഡിയോ വൈറൽ…

നാഗവല്ലിക്കും പേടിയോ? ; പടക്കത്തിന് തീപിടിപിച്ച് പിന്നാലെ പേടിച്ച് ഓടിരക്ഷപ്പെടുന്ന ശോഭന; വീഡിയോ വൈറൽ…

സ്വന്തം ലേഖകൻ

ദീപാവലി ആഘോഷത്തിന്റെ രസകരമായ വീഡിയോ പങ്കുവച്ച് നടി ശോഭന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പടക്കം പൊട്ടിക്കാന്‍ പാടുപെടുന്ന ശോഭനയെ വീഡിയോയില്‍ കാണാം. റോഡില്‍ പടക്കം കൊണ്ടുവെയ്ക്കുന്ന ശോഭന അത് കത്തിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാല്‍ ആദ്യ രണ്ട് ശ്രമങ്ങളും വിജയിക്കുന്നില്ല. എന്നിട്ടും ശോഭന പിന്മാറിയില്ല. മൂന്നാം ശ്രമത്തില്‍ പടക്കത്തിന് തീപിടിച്ചു. പിന്നാലെ പേടിച്ച് ഓടിരക്ഷപ്പെടുന്ന ശോഭനയേയും വീഡിയോയില്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തു തന്നിരുന്നതെന്നും അവരെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നുവെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ ശോഭന പറയുന്നു. ഇതിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായെത്തിയകത്. നാഗവല്ലിക്കും പേടിയോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നൊക്കെയാണ് കമന്റുകള്‍.