ഭാനുമതിയായി  എത്താന്‍ കാരണം മോഹന്‍ലാല്‍ അല്ല; ഐവി ശശിയുടെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് ദേവാസുരത്തിലെത്തുന്നത്; വർഷങ്ങൾക്ക് ശേഷം രേവതിയുടെ വാക്കുകൾ വൈറലാകുന്നു

ഭാനുമതിയായി എത്താന്‍ കാരണം മോഹന്‍ലാല്‍ അല്ല; ഐവി ശശിയുടെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് ദേവാസുരത്തിലെത്തുന്നത്; വർഷങ്ങൾക്ക് ശേഷം രേവതിയുടെ വാക്കുകൾ വൈറലാകുന്നു

സ്വന്തം ലേഖകൻ
മം​ഗലശ്ശേരി നീലകണ്ഠനും, മുണ്ടയ്ക്കൽ ശേഖരനും, ഭാനുമതിയുമെല്ലാം മലയാള സിനിമാ പ്രേമികൾ എന്നും മനസിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളാണ്. 1993 ഏപ്രില്‍13 ന് റിലീസ് ചെയ്ത ദോവാസുരം തലമുറ വ്യത്യാസമില്ലാതെ എല്ലാ പ്രേക്ഷകരും നെഞ്ചിലേറ്റുന്നുണ്ട്.

ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭു രഞ്ജിത്ത് ഒരുക്കിയിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു ചിത്രത്തിലും നായകനായി എത്തിയത്. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവില്‍ മോഹന്‍ലാല്‍ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.

ദേവാസുരത്തില്‍ മോഹന്‍ലാലിനോടൊപ്പം വാന്‍താരനിരയായിരുന്നു അണിനിരന്നത്. മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഭാനുമതിയായത് രേവതിയായിരുന്നു. നെപ്പോളിയന്‍ ആയിരുന്നു മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,നെടുമുടി വേണു, മണിയന്‍ പിള്ളരാജു,വി.കെ. ശ്രീരാമന്‍, അഗസ്റ്റിന്‍ എന്നിങ്ങനെ അക്കാലത്തെ മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിലുണ്ടായിരുന്നു. സിനിമ പോലെ തന്നെ പാട്ടുകളും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിത സിനിമ കോളങ്ങളില്‍ ചര്‍ച്ചയാവുന്നത് രേവതിയുടെ ഒരു പഴയ അഭിമുഖമാണ്. ദേവാസുരത്തില്‍ ഭാനുമതിയായി രേവതി എത്താന്‍ കാരണം മോഹന്‍ലാല്‍ ആണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നാണ് നടി പറയുന്നത്. തന്നെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ അല്ലെന്നും ഐവി ശശിയുടെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് താന്‍ ഭനുമതിയായതെന്നുമാണ് രേവതി പറയുന്നത്. കൂടാതെ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചത് മറ്റ് രണ്ട് നായികമാരെ ആയിരുന്നു എന്നും രേവതി പറയുന്നു. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മോഹന്‍ലാല്‍ ആണ് രേവതിയെ ദേവാസുരത്തിലേക്ക് നിര്‍ദേശിച്ചതെന്ന് മുന്‍പ് ഒരിക്കല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദേവാസുരത്തില്‍ വേഷം നല്‍കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍, മോഹന്‍ലാല്‍ മറ്റ് നടിമാരെയാണ് ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചതെന്നും തന്നെ വിളിച്ചത് ഐ.വി.ശശി സാര്‍ ആയിരുന്നെന്നും അന്നത്തെ ആരോപണങ്ങള്‍ക്ക് മറുപടിയായി രേവതി വ്യക്തമാക്കുകയായിരുന്നു.

‘മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു. അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു. കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്. പക്ഷെ ഐ വി ശശി സാറാണ് ഞാന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും ഞാന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാന്‍ ഭാനുമതിയാകാന്‍ കാരണമായത്’- രേവതി പറഞ്ഞു.

കോഴിക്കോട്ടുകാരനായ മുല്ലശ്ശേരി രാജുവിന്റേയും ഭാര്യ ലക്ഷ്‌മി രാജഗോപാലിന്റെയും ജീവിതത്തില്‍ നിന്നാണ് രഞ്ജിത്ത് നീലകണ്‌ഠനെയും ഭാനുമതിയെയും സൃഷ്‌ടിച്ചത്. ദേവാസുരത്തിന്റെ കഥ തങ്ങളുടെ ജീവിതത്തില്‍ നിന്നാണെന്നും , എന്നാല്‍ അതിന്റെ ഉള്ളില്‍ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടി ചേര്‍ത്തിട്ടുണ്ടെന്നും ലക്ഷ്‌മി രാജഗോപാല്‍ മുന്‍പ് ഒരിക്കല്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു

‘ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്‌സ്‌ട്രാക്‌ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളില്‍ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ഗിരീഷ് പണ്ടേക്കും പണ്ടേ ഇതിനുള്ളിലെ ഒരു അന്തേവാസിയാണ്.

ബാബുരാജിന്റെ ഒര്‍ജിനല്‍ ശബ്‌ദം കേള്‍ക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്. പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാന്‍ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മോഷ്‌ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോള്‍, ദേവാസുരത്തിന്റെ സ്ക്രിപ്‌ട് വായിക്കാന്‍ ഞങ്ങള്‍ക്കു തരികയായിരുന്നു’- ലക്ഷ്‌മി രാജഗോപാല്‍ പറയുന്നു.