play-sharp-fill
രണ്ട് ദിവസം മുന്‍പ് മരിച്ച എന്നെ എങ്ങനെ ഫോണില്‍ കിട്ടി’? ആത്മഹത്യ വാര്‍ത്തയോട് പ്രതികരിച്ച്‌ നോബി; ഞെട്ടലോടെ ആരാധകരും

രണ്ട് ദിവസം മുന്‍പ് മരിച്ച എന്നെ എങ്ങനെ ഫോണില്‍ കിട്ടി’? ആത്മഹത്യ വാര്‍ത്തയോട് പ്രതികരിച്ച്‌ നോബി; ഞെട്ടലോടെ ആരാധകരും

സ്വന്തം ലേഖിക

കൊച്ചി: നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത സമുഹമാധ്യമങ്ങളിലുടെ പരന്നത് വിവാദമാകുന്നു.

വാര്‍ത്തകേട്ട് മലയാളികള്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി സംവിധായകന്‍ ഡി കെ ദിലീപ് രംഗത്തെത്തിയതോടെയാണ് സമാധാനമായത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കൊപ്പം അബോധാവസ്ഥയിലുള്ള നോബിയുടെ ദൃശ്യങ്ങള്‍ കൂടി പ്രചരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട്ടിലെ നോബിയുടെ വീട്ടിലേക്ക് അന്വേഷണങ്ങളും എത്തി. നോബിയെത്തന്നെ സുഹൃത്തുക്കള്‍ ഫോണിലും ബന്ധപ്പെട്ടു. ‘ഞാന്‍ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണല്ലോ. പിന്നെ എങ്ങനെ എന്നെ ഫോണില്‍ കിട്ടി? വിവരമറിഞ്ഞ് വിളിച്ച മാധ്യമപ്രവര്‍ത്തകരോട് നോബി തമാശയായി ചോദിച്ചത് ഈ ചോദ്യമാണ്.

താന്‍ ആദ്യം വാര്‍ത്തയല്ല കണ്ടതെന്നും മറിച്ച്‌ ആത്മഹത്യ ചെയ്യുന്നതിൻ്റെ ദൃശ്യങ്ങളാണെന്നുമാണ് നോബി പറയുന്നത്.
അതേസമയം നോബിയെ അറിയുന്ന നിരവധി പേരെ വാര്‍ത്ത ആശങ്കയിലാക്കി. നോബിയുടെ ആത്മഹത്യ വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു.

ഭാര്യയോട് സുഹൃത്തുക്കളാണ് ആത്മഹത്യ വാര്‍ത്തയെക്കുറിച്ച്‌ സൂചിപ്പിച്ചത്. ഈ സമയം നോബി വിമാന യാത്രയിലായിരുന്നു. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് ഭാര്യ നോബിയോട് സംസാരിച്ചിരുന്നു. വിമാനമിറങ്ങിയ ഉടന്‍ നോബി ഭാര്യയെ വിളിച്ചതോടെയാണ് ആശ്വാസമായത്.

സോഷ്യല്‍ മീഡിയ ഉപകാരിയാണെങ്കില്‍ ചില സമയത്ത് ഉപദ്രവമാണെന്ന് സ്റ്റാര്‍ മാജിക്ക് താരം കൂടിയായ നോബി പറയുന്നു. ഉപദ്രവം മാത്രമല്ല ഇപ്പോള്‍ കൊലപാതകവും തുടങ്ങിയെന്നും നോബി പറഞ്ഞു. റീച്ച്‌ കൂടാന്‍ ഓരോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും, നിലവില്‍ പ്രചരിക്കുന്ന വിഡിയോ ‘കുരുത്തോല പെരുന്നാള്‍’ എന്ന തൻ്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലേതാണെന്നും നോബി വ്യക്തമാക്കി.

ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ സംവിധായകന്‍ ഡി.കെ ദിലീപ് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. നോബിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് സിനിമയുടെ ക്ലൈമാക്സ് ചിത്രങ്ങളാണ്. ഇത് തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.