കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പിആർഓ ആയി തൊടുപുഴ സ്വദേശി എസ്‌ സുബ്രമണ്യൻ ചുമതലയേറ്റു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പിആർഓ ആയി തൊടുപുഴ സ്വദേശി എസ്‌ സുബ്രമണ്യൻ ചുമതലയേറ്റു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ പബ്ലിക് റിലേഷൻസ് ഡയറക്ടറായി എസ്. സുബ്രമണ്യൻ ചുമതലയേറ്റു. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം 2001 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ്.

കേരളാ-ലക്ഷദ്വീപ് മേഖലയുടെ തിരുവനന്തപുരത്തെ റീജണൽ ഔട്ട്‌റീച്ച് ബ്യൂറോയുടെ ഡയറക്ടറായിരുന്നു. മൂന്ന് സേനാ വിഭാഗങ്ങളെ കൂടാതെ പ്രതിരോധ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും മീഡിയ-പബ്‌ളിസിറ്റി കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അംഗീകൃത കാര്യാലയമാണ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഡയറക്ടറേറ്റിന് കീഴിൽ രാജ്യത്താകമാനം 25-ഓളം പ്രതിരോധ വക്തക്കൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ഫീൽഡ് പബ്‌ളിസിറ്റിയുടെ ഡയറക്ടർ, ദൂരദർശൻ കേന്ദ്രത്തിലെ വാർത്താ വിഭാഗം ഡയറക്ടർ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ മേധാവി, സെൻസർ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. തൊടുപുഴ കാരോട്ടുമന മഠത്തിൽ പരേതനായ ശങ്കറിൻറെയും സരസ്വതി അമ്മാളിൻറെയും മകനാണ്. ഭാര്യ:രജനി. മക്കൾ:രശ്മി, ദേവ്‌തോഷ്.

Tags :