കാൻസർ,ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കാൻസർ, ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വില കുറയ്ക്കാൻ നിർദ്ദേശമുള്ളത്. നവംബർ നാലിന് നടക്കുന്ന സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി ഓൺ മെഡിസിന്റെ യോഗത്തിൽ ഈ നിർദ്ദേശത്തിന് അനുമതി നൽകുമെന്നാണ് സൂചന. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിയായിരിക്കും (എൻ.പി.പി.എ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി […]