ഉപതെരെഞ്ഞെടുപ്പ് ; മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

ഉപതെരെഞ്ഞെടുപ്പ് ; മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖിക

കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നു. 42-ാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് പോലീസ് നടപടി. കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കള്ളവോട്ട് തടയാനായി കനത്ത സുരക്ഷയാണ് മഞ്ചേശ്വരം മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രശ്‌നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം സംവിധാനം. മഞ്ചേശ്വരത്ത് ആകെയുള്ള 198 ബൂത്തുകളിൽ ഏറ്റവും പ്രശ്‌നബാധിതമായ 20 ഇടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. ഇതുകൂടാതെ മുഴുവൻ ബൂത്തുകളിലും വീഡിയോ റെക്കോർഡിങിനും, ബൂത്തുകളിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളോ കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങളോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ആ ബൂത്തിലെ ഓഫീസർമാരെ അറിയിക്കാനും ബൂത്തിൽ ഡ്യൂട്ടിയിലുള്ള പോലീസിനെ അറിയിക്കാനുമുള്ള ഫോൺ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളവോട്ട് തടയുന്നതിനായി ജില്ലാ ഇലക്ഷൻ ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, അഡീഷണൽ ഡിസ്ട്രിക് മജിസ്‌ടേറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേത സജ്ജീകരണങ്ങളാണുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളെ നീരിക്ഷിക്കുവാനും, പോളിംഗ് ഏജന്റിനെയും പോളിംഗ് ഓഫീസർമാരെയും വോട്ടർമാരെയും കൃത്യമായി നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്‌