play-sharp-fill

ഉപതെരഞ്ഞെടുപ്പ് ഫലം ; ബിജെപിയ്ക്ക് മുന്നിൽ മുട്ട് മടക്കാതെ മഞ്ചേശ്വരം

  സ്വന്തം ലേഖകൻ മഞ്ചേശ്വരം : ഭാഷാ ന്യൂനപക്ഷങ്ങളുടെ നാടായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് തിളക്കമാർന്ന ജയം. മുസ് ലിം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി. 65407 വോട്ട് ഖമറുദ്ദീൻ നേടി. എൻ.ഡി.എ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57484 വോട്ട് പിടിച്ചത് വഴി ബി.ജെ.പി ഇത്തവണയും രണ്ടാംസ്ഥാനം നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ 38233 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.വട്ടിയൂർക്കാവിലും കോന്നിയിലും എൽ.ഡി. എഫ് മിന്നുന്ന വിജയം നേടിയപ്പോൾ മഞ്ചേശ്വരത്ത് കൂപ്പുകുത്തുകയായിരുന്നു മുസ് ലിം വോട്ടുകൾ […]

ഉപതെരെഞ്ഞെടുപ്പ് ; മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖിക കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നു. 42-ാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് പോലീസ് നടപടി. കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കള്ളവോട്ട് തടയാനായി കനത്ത സുരക്ഷയാണ് മഞ്ചേശ്വരം മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രശ്‌നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം സംവിധാനം. മഞ്ചേശ്വരത്ത് ആകെയുള്ള 198 ബൂത്തുകളിൽ ഏറ്റവും പ്രശ്‌നബാധിതമായ 20 ഇടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. […]

ഉപതെരെഞെടുപ്പിൽ മഞ്ചേശ്വരത്തെ മുഴുവൻ ബൂത്തുകളിലും വീഡിയോ റെക്കോഡിംഗ് സംവിധാനങ്ങൾ സജ്ജമാക്കും ; ജില്ലാ കളക്ടർ ഡോ. സി സജിത്ത് ബാബു

  സ്വന്തം ലേഖിക കാസർകോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂർണ്ണമായും വീഡിയോയിൽ റെക്കോർഡ് ചെയ്യും. മഞ്ചേശ്വരത്തെ മുഴുവൻ ബൂത്തുകളിലും വീഡിയോ റെക്കോർഡിംഗ് സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. കള്ളവോട്ട് തടയുന്നതിനു വേണ്ടിയാണ് വോട്ടെടുപ്പ് പൂർണമായും വീഡിയോവിൽ പകർത്താൻ തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ പലയിടത്തും വ്യാപകമായി കള്ളവോട്ടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഇത്തവണ അത്തരം സംഭവം നടക്കാതിരിക്കാനാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചത്. മഞ്ചേശ്വരം ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഒക്ടോബർ […]