play-sharp-fill
എരുമേലി കണമലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്..! കോട്ടയം ഡി എഫ് ഒയുടെ നേതൃത്വത്തിലുള്ള സംഘം കണമലയിലേക്ക്

എരുമേലി കണമലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്..! കോട്ടയം ഡി എഫ് ഒയുടെ നേതൃത്വത്തിലുള്ള സംഘം കണമലയിലേക്ക്

സ്വന്തം ലേഖകൻ

കോട്ടയം : എരുമേലി കണമലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ് .കോട്ടയം ഡി എഫ് ഒയുടെ നേതൃത്വത്തിലുള്ള സംഘം കണമലയിലേക്ക്.

ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയാണ് വെടിവെക്കാൻ ഉത്തരവിട്ടത്.നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് സഹകരണ മന്ത്രി വി എൻ വാസവന്റെ നിർദ്ദേശത്തെ തുടർന്നാണ് കളക്ടർ ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോച്ചൻ (65) പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്.

മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. തോമസ് റബര്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു.

സംഭവത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാ‍ർ രംഗത്തെത്തിയിരുന്നു . എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.

ആന്റോ ആന്റണി എം പി യുടെ വാഹനം തടഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ അടക്കമുള്ള നേതാക്കൾ എരുമേലിയിലെത്തി.

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നേതൃത്വത്തിൽ നടപടിയെടുക്കാഞ്ഞത് നാട്ടുകാരെ രോക്ഷാകുലരാക്കി.

Tags :