എരുമേലി കണമലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്..! കോട്ടയം ഡി എഫ് ഒയുടെ നേതൃത്വത്തിലുള്ള സംഘം കണമലയിലേക്ക്
സ്വന്തം ലേഖകൻ കോട്ടയം : എരുമേലി കണമലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ് .കോട്ടയം ഡി എഫ് ഒയുടെ നേതൃത്വത്തിലുള്ള സംഘം കണമലയിലേക്ക്. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയാണ് വെടിവെക്കാൻ ഉത്തരവിട്ടത്.നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് സഹകരണ മന്ത്രി വി എൻ വാസവന്റെ നിർദ്ദേശത്തെ തുടർന്നാണ് കളക്ടർ ഉത്തരവിറക്കിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോച്ചൻ (65) പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരുന്ന് […]