ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യം ; ക്ഷേമ പെൻഷൻ 3500 രൂപയാക്കും, ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ; കിടപ്പ് രോഗികൾക്ക് 5000 രൂപ വീതം, ശബരിമലയിൽ ആചാര സംരക്ഷണത്തിന് സമഗ്രനിയമ നിർമ്മാണം ;ലൗ ജിഹാദിനെതിരെയും നിയമം  : കോൺഗ്രസിനേയും സിപിഎമ്മിനെയും കടത്തിവെട്ടി എൻ.ഡി.എ പ്രകടന പത്രിക

ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യം ; ക്ഷേമ പെൻഷൻ 3500 രൂപയാക്കും, ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ; കിടപ്പ് രോഗികൾക്ക് 5000 രൂപ വീതം, ശബരിമലയിൽ ആചാര സംരക്ഷണത്തിന് സമഗ്രനിയമ നിർമ്മാണം ;ലൗ ജിഹാദിനെതിരെയും നിയമം : കോൺഗ്രസിനേയും സിപിഎമ്മിനെയും കടത്തിവെട്ടി എൻ.ഡി.എ പ്രകടന പത്രിക

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ പ്രകടനപത്രിക കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പുറത്തിറക്കി. ശബരിമലയിൽ ആചാരസംരക്ഷണത്തിന് സമഗ്ര നിയമനിർമ്മാണം, ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കും തുടങ്ങിയ സമഗ്രമായ പദ്ധതികളാണ് ഇത്തവണത്തെ ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഉള്ളത്.

ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് സിലിണ്ടറുകൾ സൗജന്യമായി നൽകും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ബി.ജെ.പിയുടെ പ്രകടനപത്രികയിൽ ഉണ്ട്. ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി, കിടപ്പ് രോഗികൾക്ക് 5,000 രൂപ എന്നിങ്ങനെ പോകുന്നു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ടവ ചുവടെ

* എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി

* മുഴുവൻ തൊഴിൽമേഖലയിലും മിനിമം വേതനം

* സാമൂഹിക ക്ഷേമപെൻഷൻ 3000 രൂപയാക്കും

* സ്വതന്ത്രവും ഭകതജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ

* കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും

* കേരളം ഭീകരവാദ വിമുക്തമാക്കും

* ശബരിമല ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം

* ഭൂരഹിതരായ പട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി

* പട്ടിണിരഹിത കേരളം

* ബിപിഎൽ വിഭാഗത്തിലെ കിടപ്പുരോഗികൾക്ക് പ്രതിമാസം 5000 രൂപ സഹായം

* ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ്

* മുതൽ മുടക്കുന്നവർക്ക് ന്യായമായ ലാഭം, പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട വേതനം

* ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം

സദ്ഭരണം

1. വികസനത്തിന്റെയും സദ്ഭരണത്തിന്റെയും മുഖ്യശത്രുവായ അഴിമതിക്കെതിരെ കടുത്ത നടപടി

2. സർക്കാർ ചെലവുകൾക്കും ഇടപാടുകൾക്കും ഓലൈൻ മോണിറ്ററിംഗും സോഷ്യൽ ഓഡിറ്റിംഗും

3. മന്ത്രിമാർ, ജനപ്രതിനിധികൾ എിവരുടെ പ്രവർത്തനം വിലയിരുത്തുതിന് ബഹുജനങ്ങൾ തയ്യാറാക്കു റിപ്പോർട്ട് കാർഡ് സംവിധാനം.

ഇതിലേക്കായി ഡിഒപിഎ (ഡെവലപ്‌മെന്റ് ഓറിയന്റട് പെർഫോമൻസ് അപ്രൈസൽ)

4. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും പൊതുപ്രവർത്തകരുടെയും പേരിലുള്ള അഴിമതി ആരോപണങ്ങൾ ദ്രുതഗതിയിൽ അന്വേഷിച്ച് സത്വരനടപടി സ്വീകരിക്കാൻ പ്രത്യേക സംവിധാനം

5. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് നൽകുന്ന പെൻഷൻ നിർത്തലാക്കും

6. സർക്കാരിന്റെ ഭരണച്ചെലവ് 30 ശതമാനം വെട്ടിക്കുറയ്ക്കും

7. അനാവശ്യ പൊതുമേഖലാ സ്ഥാപനങ്ങളും തസ്തികകളും നിർത്തലാക്കും

8. കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന സഹായങ്ങൾ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിച്ച് അവ ജനങ്ങളിൽ എത്തുന്നു എന്ന് ഉറപ്പാക്കും

9. നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം ത്വരിതഗതിയിൽ; കേസുകൾ വേഗം തീർപ്പാക്കും

10. കേരളത്തിലേക്കു വരുന്ന വിദേശപണം തീവ്രവാദികളുടെ കൈകളിൽ എത്തുന്നത് കർശനമായി തടയും

11. ശിഥിലീകരണ വിധ്വംസക പ്രവർത്തനങ്ങൾ ഫലപ്രദമായി തടയുന്നതിന് ഭീകരവിരുദ്ധ സ്‌ക്വാഡ്

12. മത സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമപ്രവർത്തനങ്ങളുടെ മറവിൽ തീവ്രവാദപ്രചാരണം തടയാൻ സംവിധാനം

13. മത തീവ്രവാദ സംഘടനകളിലേക്കും ഭീകരപ്രവർത്തനങ്ങളിലേക്കും യുവാക്കൾ കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെടുന്നത് തടയാൻ ജനപങ്കാളിത്തത്തോടെ ശക്തമായ ബോധവത്കരണവും പ്രതിരോധവും

14. കടൽത്തീരം കള്ളക്കടത്തുകാരും ഭീകരവാദികളും ഉപയോഗപ്പെടുത്തുന്നത് തടയാൻ തീരദേശവാസികളുടെ സഹായത്തോടെ നിരീക്ഷണപ്രതിരോധ സംവിധാനം

15. ഭീകരവാദികളുടെ കേരളത്തിലെ സാമ്ബത്തിക സ്രോതസ്സ് പഴുതുകൾ ഇല്ലാതെ അടയ്ക്കാൻ നടപടി

16. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ ഫലപ്രദമായ കർശന നടപടി

17. ഭീകരവാദവിമുക്ത കേരളം

18. നിർബന്ധിത മതപരിവർത്തനത്തിന് നിരോധനം

19. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന, തീവ്രവാദികളുടെ പങ്ക്, സംസ്ഥാനാന്തരബന്ധം എന്നിവയെക്കുറിച്ച് അന്വേഷണരേഖകൾ സിബിഐക്ക് കൈമാറും മാറാട് സംഭവത്തെ കുറിച്ചുള്ള ജൂഡീഷ്യൽ അന്വേഷണ കമ്മീഷൻ ശുപാർശകൾ സമ്ബൂർണമായും നടപ്പാക്കും

20. പ്രതിബദ്ധത ഉള്ള പൊതുഭരണം

21. പെൻഷൻ പ്രായം ഏകീകരിക്കും.

22. ലൗ ജിഹാദിനെതിരേ നിയമ നിർമ്മാണം

27. മത തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം

സാമ്പത്തിക രംഗം

1. സാമ്പത്തിക രംഗത്ത് ജനപങ്കാളിത്തത്തോടെ ശുദ്ധീകരണപ്രക്രിയ.മദ്യത്തിന്റെയും ലോട്ടറിയുടെയും മേലുള്ള സർക്കാരിന്റെ അമിതാശ്രയം അവസാനിപ്പിക്കും. ലോട്ടറി ടിക്കറ്റിനും മദ്യത്തിനും കാലാകാലങ്ങളിൽ ഉണ്ടാകുന്ന വില വർദ്ധന തടയും

2. പാവപ്പെട്ടവരെ പിഴിയുന്ന ബ്ലേഡ് കമ്പനികൾക്ക് എതിരെ നിയമനിർമ്മാണം

3. ശക്തവും വ്യാപകവുമായ സഹകരണ ബാങ്കിംങ്്

4. വർഗീയ താത്പര്യങ്ങളിൽ ഊന്നിയ ഇസ്ലാമിക ബാങ്കുകൾക്ക് നിരോധനം

5. ബാങ്കുകളുടെ നിക്ഷേപവായ്പ അനുപാതം ഗണ്യമായി വർദ്ധിപ്പിക്കാൻ സാഹചര്യം ഒരുക്കും. നിക്ഷേപ കാലാവസ്ഥ മെച്ചെപ്പെടുത്തും.

വിദ്യാഭ്യാസം

1. കേന്ദ്ര സർക്കാരിന്റെ നവവിദ്യാഭ്യാസ പദ്ധതിക്കനുസൃതമായി സർവകലാശാല നിയമം പരിഷ്‌കരിക്കും

2. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ

3. പുതിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ സാധാരണക്കാരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുത്തും

4. ശാസ്ത്രഗവേഷണത്തിന് പ്രധാന്യം നൽകാൻ കോർപറേറ്റു സ്ഥാപനങ്ങളെ പ്രേരിപ്പിക്കും

5. ആയുർവേദ സർവകലാശാല

6. കാലടി സംസ്‌കൃത സർവകലാശാലയിൽ ആയുർവേദം, കൂടിയാട്ടം, കൂത്ത്, ചുമർചിത്രകല, വേദാന്തം, ജ്യോതിശ്ശാസ്ത്രം, തന്ത്രശാസ്ത്രം തുടങ്ങി കേരളത്തിന്റെ സവിശേഷ മേഖലകളിൽ വിശേഷപഠനാർഥം ഗവേഷണകേന്ദ്രം

7. എല്ലാ സ്‌കൂളുകളിലും ഒരോ സ്‌പെഷ്യൽ ടീച്ചർ വീതം.

ശബരിമല

1. ആചാരസംരക്ഷണത്തിന് സമഗ്ര നിയമ നിർമ്മാണം

2. ശബരിമലയുടെ സമഗ്രവികസനത്തിന് അഥോറിറ്റി

3. തന്ത്രി മുഖ്യനും പന്തളം കൊട്ടാരം, ദേവസ്വം ബോർഡ്, ഭക്തജന സംഘടനകൾ എന്നിങ്ങനെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ശബരിമല ക്ഷേത്ര ഭരണത്തിന് കക്ഷിരാഷ്ട്രീയമുക്തവും സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദേവസ്വം ഭരണ സമിതി

4. ശബരിമല ഭക്തർക്ക് ദർശനത്തിനും ശുദ്ധജലം, താമസം, ചികിത്സ, ശൗചാലയം എന്നിവയ്ക്കും പരമാവധി സൗകര്യങ്ങൾ. കുന്നാർ ഡാമിന്റെ പൊക്കം ഉയർത്തി ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് കുടിവെള്ള ലഭ്യത. തിരുവാഭരണപാത, എരുമേലി, പമ്പ, ഉപ്പുപാറ, പുൽമേട് എന്നീ പാരമ്പര്യപാതകളുടെ വികസനം മണ്ഡലവിളക്കുകാലത്തും മാസപൂജ സമയങ്ങളിലും ഈ കാനനപാതകളിൽ ഭക്ഷണത്തിനും വിശ്രമത്തിനും അടിയന്തര ചികിത്സയ്ക്കും ആവശ്യമായ സംവിധാനങ്ങൾ.

സാമൂഹിക ക്ഷേമം

1. എല്ലാവിധ ക്ഷേമ പെൻഷനുകളും സർക്കാർ സഹായങ്ങളും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി

2. സാമൂഹിക ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കും. പ്രതിവർഷം പത്തു ശതമാനം വർദ്ധന

3. അടിയന്തരാവസ്ഥ തടവുകാർക്ക് അർഹമായ പെൻഷൻ

4. മുൻ പഞ്ചായത്ത് അംഗങ്ങൾ, കൺസിലർമാർ തുടങ്ങിയവർക്ക് പെൻഷനും സമഗ്ര ആരോഗ്യ പദ്ധതിയും

5. പത്തു വർഷത്തിൽ താഴെ സർവീസ് ഉള്ളവർക്ക് നൽകുന്ന എക്്‌സ്‌ഗ്രേഷ്യ പെൻഷൻ തുക വർധിപ്പിക്കും.

6. കർഷക തൊഴിലാളി പെൻഷൻ തുക ഉയർത്തും.

7. മുതിർന്ന പൗരന്മാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ‘കാരണവർ മിഷൻ’