കുടുംബാരോഗ്യ ബോധവൽക്കരണവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ

കുടുംബാരോഗ്യ ബോധവൽക്കരണവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കുടുംബാരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികളുമായി സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ. ഈ വിഷയത്തിൽ വിവിധ പൊതുജന കൂട്ടായ്മകൾ, കുടുംബ സദസ്സുകൾ എന്നിവകളിലൂടെയും റേഡിയോ , ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു.

 

കുടുംബാരോഗ്യം ആയുർവേദ ത്തിലൂടെ എന്ന സന്ദേശവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 17 മത് സംസ്ഥാന സമ്മേളനവും 42 മത് സംസ്ഥാന കൗൺസിലും മാർച്ച് 28 ന് എറണാകുളത്ത് നടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സംസ്ഥാനത്തുടനീളം ഇത് സംഘടിപ്പിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോവിഡ് പോലുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ ആയുർവേദത്തിലൂടെ സ്ത്രീകൾക്കും, കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തി കുടുംബത്തിന്റെ സമ്പൂർണ്ണ ആരാഗ്യം സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ഡോ: ആശ എസ് , സെക്രട്ടറി ഡോ: അഖിൽ എന്നിവർ പറഞ്ഞു.വിവിധ കൂട്ടായ്മകളും സന്നദ്ധ സംഘടനകളുമായി ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് ഓൺലൈനായും ഓഫ് ലൈനായും സൗജന്യമായി ക്ലാസ്സുകൾ നടത്തുമെന്നും എല്ലാ ഏരിയാ കമ്മറ്റികൾ ഇതിനായി സജ്ജരായിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക്

8594042730 / 7558021340