കൂടത്തായി കൊലപാതകം: പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം;  രഹസ്യമൊഴി നൽകിയ വ്യക്തിയോട് മുഖ്യപ്രതി ജോളി ജോസഫിന് സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു

കൂടത്തായി കൊലപാതകം: പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം; രഹസ്യമൊഴി നൽകിയ വ്യക്തിയോട് മുഖ്യപ്രതി ജോളി ജോസഫിന് സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു

 

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായി കൊലപാതകത്തിലെ മുഖ്യപ്രതി ജോളി ജോസഫിനെ കോടതിയിൽ എത്തിച്ചപ്പോൾ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം. ജോളിക്കെതിരേ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ വ്യക്തിയോട് സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തതായാണ് പോലീസിനെതിരേ ഉയർന്നിരിക്കുന്ന ആരാപണം.

ജോളിയെ കേസിൽനിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി ശ്രമിക്കുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുത്ത പോലീസിന്റെ് നടപടിക്കെതിരേ അന്വേഷണസംഘത്തിനും എതിർപ്പുണ്ട്. ഇന്നലെ താമരശേരി കോടതിയിലാണ് സംഭവം. പി.എച്ച്. ജോസഫ് ഹില്ലാരിയോസ് എന്നയാളാണ് കോടതിയിൽ വച്ച് ജോളിയുമായി സംസാരിച്ചതെന്നാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നാമറ്റത്ത് റോയ് തോമസ് മരിച്ചതിനെ തുടർന്ന് ജോസഫായിരുന്നു പോലീസിൽ 2011ൽ പരാതി നൽകിയത്. ഇതേത്തുടർന്നാണ് പോലീസ് ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും നടത്തിയത്. എന്നാൽ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കല്ലറ പൊളിക്കാനുള്ള അന്വേഷണ സംഘത്തിൻെ തീരുമാനത്തിന് തൊട്ടുപിന്നാലെ ജോളിക്കു വേണ്ട നിയമസഹായം ഒരുക്കുന്നതിന് ജോസഫ് സഹായം ചെയ്തു നൽകിയെന്നാണ് അന്വേഷണ സംഘം പറയുന്നത്