പൊങ്കൽ പ്രമാണിച്ച് ബുധനാഴ്ച കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി

പൊങ്കൽ പ്രമാണിച്ച് ബുധനാഴ്ച കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് ബുധനാഴ്ച കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തീയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്.