ബറോസുമായി മോഹൻലാൽ എത്തുന്നു; വിസ്മയിപ്പിക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾ ​സമൂഹമാധ്യമങ്ങളിൽ ​വൈറലാകുന്നു

ബറോസുമായി മോഹൻലാൽ എത്തുന്നു; വിസ്മയിപ്പിക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾ ​സമൂഹമാധ്യമങ്ങളിൽ ​വൈറലാകുന്നു

Spread the love

സ്വന്തം ലേഖിക

​മോഹൻലാൽ ആദ്യമായി സംവിധാനം ​ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊ​ക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ ​വൈറലാകുന്നത്. രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ബറോസിലും ഉപയോ​ഗിക്കുന്നുണ്ട്.

ലൊക്കേഷൻ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ആകാംഷയിലാണ് സിനിമ ആസ്വാദകർ. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. ബി​ഗ് ബോസ് സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പ്രതികരണം. “ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ”, എന്നാണ് മോഹൻലാൽ പറഞ്ഞത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിൻറെ ഒഫിഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്.