വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നേടാം

വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നേടാം

സ്വന്തം ലേഖകൻ

വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ​ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്. ദുര്‍ഗന്ധങ്ങളില്‍ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്‌നാറ്റം.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം നേടാം. അസഹനീയമായ വായ്നാറ്റം വരുകയാണെങ്കിൽ ദന്തരോഗ വിദഗ്ദന്റെ നിർദേശം തേടണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദന്തശുചിത്വം
വായനാറ്റം ഉള്ളവർ രണ്ടുനേരവും ബ്രഷ് ചെയ്യുക. ഭക്ഷണത്തിന് ശേഷം വായ നന്നായി കഴുകാം. ദന്തരോഗ വിദഗ്ദന്റെ സഹായത്തോടെ മികച്ചൊരു മൗത്ത് വാഷ് തിരഞ്ഞെടുക്കാം.

വെള്ളം ധാരാളം കുടിക്കാം
വായ ഉണങ്ങി ഇരിക്കുമ്പോളും ദുർഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനിര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായനാറ്റം ഒഴിവാക്കാൻ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം

ദഹനപ്രശ്നങ്ങൾ
ദഹന പ്രശ്നങ്ങൾ ഉണ്ടെങ്കിലും വായനാറ്റം വരാം. അതിനാൽ നല്ലൊരു ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാം.

കറുവപട്ട

വായനാറ്റം മാറാൻ മികച്ചൊരു ഒറ്റമൂലിയാണ് കറുവപട്ട. കറുവപട്ട പൊടിച്ചത് അര സ്പൂൺ, തേൻ ഒരു സ്പൂൺ, അൽപ്പം നാരങ്ങ നീര് ഇവ മൂന്നും ഒരു കപ്പ് ഇളം ചൂട് വെള്ളത്തിൽ ചേർക്കാം. ഈ വെള്ളം മൗത്ത് വാഷായി ഉപയോഗിക്കാം.

മല്ലിയില്ല

ക്ലോറോഫിൽ അടങ്ങിയ മല്ലിയില വായ്നാറ്റം ഒഴിവാക്കാൻ സഹായിക്കുന്നു. അൽപ്പം മല്ലിയില്ല ചവച്ചരയ്ക്കുന്നത് നല്ലതാണ്

തുളസി

വെറുംവയറ്റിൽ അൽപ്പം തുളസിയില നന്നായി ചവച്ചരച്ച് കഴിക്കുന്നത് വായ്നാറ്റം ഒഴിവാക്കും

പെനാപ്പിൾ
പെനാപ്പിൾ കഷ്ണമായും ജ്യൂസായും കഴിക്കുന്നത് വായ്നാറ്റം ഒഴിവാക്കാൻ സഹായിക്കും.