രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും; ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരം; യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താൽ ഉത്തമം; അറിയാം പപ്പായ ഇലയുടെ ആരോഗ്യഗുണങ്ങള്‍…..

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും; ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരം; യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താൽ ഉത്തമം; അറിയാം പപ്പായ ഇലയുടെ ആരോഗ്യഗുണങ്ങള്‍…..

സ്വന്തം ലേഖിക

കോട്ടയം: പപ്പായ ഇലയുടെ ആരോഗ്യഗുണങ്ങള്‍ ധാരാളമാണ്

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പപ്പായ ഇല സഹായിക്കുന്നു. ഒരു വ്യക്തി ഡെങ്കിപ്പനി ബാധിച്ച്‌ പ്രാരംഭ ഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ വഷളായേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയാന്‍ ഇടയാക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താന്‍ പപ്പായ ഇല സഹായിക്കുന്നു. എന്നിരുന്നാലും, ഇത് രോഗാവസ്ഥയ്ക്ക് ഒരു പരിഹാരമല്ല, മാത്രമല്ല രോഗലക്ഷണങ്ങളെ മാത്രമേ സഹായിക്കൂ.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പപ്പായ ഇല സഹായിക്കും. ഇലയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇതിന് കഴിയും.

ദഹനപ്രശ്‌നങ്ങളുണ്ടെങ്കില്‍ പപ്പായ ഇല സഹായിക്കും. ഗ്യാസ്, മലബന്ധം അല്ലെങ്കില്‍ വയറുവേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ പപ്പായ ഇല ഫലപ്രദമാണ് മാത്രമല്ല, നിങ്ങളുടെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പപ്പൈന്‍ എന്ന സംയുക്തത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലെ നാരുകളുടെ സാന്നിധ്യവും പ്രശ്‌നങ്ങള്‍ കുറയ്ക്കും.

പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കും. ചര്‍മ്മത്തെ പുറംതള്ളാനും സുഷിരങ്ങളില്‍ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കവുമാക്കാന്‍ ഇത് സഹായിക്കുന്നു.

ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ലഘൂകരിക്കാനും പിന്നീട് മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായ ഇലയില്‍ ഫ്ലേവനോയ്ഡുകള്‍, വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള നിരവധി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു.

മൃദുവായതും തെളിഞ്ഞതും യുവത്വമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി പപ്പായ ഇല പതിവായി ഉപയോഗിക്കാം. പപ്പായ ഇലയിലുള്ള പപ്പൈന്‍ എന്ന പ്രോട്ടീന്‍ ലയിക്കുന്ന എന്‍സൈം ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും അടഞ്ഞുപോയ സുഷിരങ്ങള്‍, രോമങ്ങള്‍, മുഖക്കുരു എന്നിവ ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും ഫലപ്രദമാണ്.