അവിനാശി അപകടം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം നൽകും : മുഖ്യമന്ത്രി

അവിനാശി അപകടം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം നൽകും : മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചി-സേലം ദേശീയപാതയിൽ അവിനാശിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചവവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപവീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ഈ തുക നൽകുക.അപകടത്തിൽ മരിച്ച പത്തൊൻപത് പേരുടെ ആശ്രിതർക്കാണ് സഹായനിധിയായി രണ്ടുലക്ഷം വീതം നൽകുക.

അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേർക്ക് ചികിത്സാ ബില്ലുകൾ ഹാജരാക്കിയാൽ പരമാവധി രണ്ടുലക്ഷം രൂപവരെ അനുവദിക്കാനും മന്ത്രിസഭയിൽ തീരുമാനമായിട്ടുണ്ട്.ഫെബ്രുവരി 20ന് പുലർച്ചെയാണ് തമിഴ്‌നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുവന്ന കെഎസ്ആർടിസി വോൾവോ ബസിൽ എതിരെവന്ന കണ്ടെയ്‌നർ ലോറി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ ബില്ലുകളായി പരിഗണിക്കാനാവാതിരുന്ന എട്ട് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാൻ ഗവർണറോടു ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനമായിട്ടുണ്ട്. 2020ലെ കേരള കർഷകത്തൊഴിലാളി (ഭേദഗതി) ഓർഡിനൻസ്, 2020ലെ കേരളത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്, 2020ലെ കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ഓർഡിനൻസ്, 2020ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, 2020ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്, 2020ലെ കേരള സംസ്ഥാന ചരക്കസേവന നികുതി (ഭേദഗതി) ഓർഡിനൻസ്, 2020ലെ കേരള സഹകരണസംഘം (രണ്ടാം ഭേദഗതി) ഓർഡിനൻസ്, 2020ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്‌നോളജി ഓർഡിനൻസ് എന്നിവയുമായിരിക്കും പുനർവിളബംരം ചെയ്യുക