വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിൽ പ്രിയതമനെ നഷ്ടപ്പെട്ടു ; ദുഃഖം സഹിക്കാൻ വയ്യാതെ അവിനാശി അപകടത്തിൽ മരിച്ച ഹനീഷിന്റെ ഭാര്യ ജീവനൊടുക്കി

സ്വന്തം ലേഖകൻ തൃശൂർ: അവിനാശി അപകടത്തിൽ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിെന്റ ഭാര്യ ശ്രീപാർവതിയെ (24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീലക്ഷ്മിയെ വീടിന്റെ രണ്ടാംനിലയിൽ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാടിനെ കണ്ണീരിലാഴ്ത്തി ഫെബ്രുവരി 20നായിരുന്നു കോയമ്പത്തൂർ – സേലം ദേശീയപാതയിൽ അവിനാശിയിൽ വച്ച് കെ.എസ്.ആർ.ടി.സി വോൾവോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്. ശ്രീപാർവ്വതിയുടെ വീട്ടിലേക്കു പോകാൻ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. കൂടാതെ, അടുത്ത ദിവസം നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തിൽ […]

അവിനാശി അപകടം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം നൽകും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊച്ചി-സേലം ദേശീയപാതയിൽ അവിനാശിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചവവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപവീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ഈ തുക നൽകുക.അപകടത്തിൽ മരിച്ച പത്തൊൻപത് പേരുടെ ആശ്രിതർക്കാണ് സഹായനിധിയായി രണ്ടുലക്ഷം വീതം നൽകുക. അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേർക്ക് ചികിത്സാ ബില്ലുകൾ ഹാജരാക്കിയാൽ പരമാവധി രണ്ടുലക്ഷം രൂപവരെ അനുവദിക്കാനും മന്ത്രിസഭയിൽ തീരുമാനമായിട്ടുണ്ട്.ഫെബ്രുവരി 20ന് പുലർച്ചെയാണ് തമിഴ്‌നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുവന്ന കെഎസ്ആർടിസി വോൾവോ ബസിൽ എതിരെവന്ന കണ്ടെയ്‌നർ ലോറി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇതിനുപുറമെ കഴിഞ്ഞ […]

അവിനാശിയിൽ അപകടം ഉണ്ടായത് ടയർ പൊട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട് ; അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഡ്രൈവർക്ക് മാത്രമാണ് : ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അവിനാശിയിലെ അപകടം ഉണ്ടായത് ടയർ പൊട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ അപകടം ഉണ്ടായത് ടയർ പൊട്ടിയല്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കൊച്ചി – സേലം ദേശീയ പാതയിൽ അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ലോറി ഡ്രൈവർക്കാണെന്നും അദ്ദേഹം പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു. അപകടം ഉണ്ടാക്കിയ കണ്ടെയ്‌നർ ലോറിയുടെ […]

വിവാഹത്തിന്റെ സ്വപ്നങ്ങൾ കണ്ട് വധുവിനെ കാണാൻ യാത്ര തിരിച്ച സനൂപിനെ വരിച്ചത് മരണം ; സനൂപിന്റെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂർ

സ്വന്തം ലേഖകൻ കണ്ണൂർ : വിവാഹത്തിന്റെ സ്വപ്നങ്ങൾ കണ്ട് വധുവിനെ കാണാൻ യാത്ര തിരിച്ച സനൂപിനെ വരിച്ചത് മരണം. സനൂപിന്റെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജന്മനാടായ പയന്നൂർ. കണ്ടെയ്‌നർ ലോറി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് സനൂപിന്റെയും അവന്റെ വീട്ടുകാരുടെയും സ്വപ്നങ്ങൾ കൂടിയാണ്. വിവാഹത്തിന്റെ സ്വപ്‌നങ്ങൾ കണ്ട് ഒരുക്കങ്ങൾ പൂർത്തിയായി വരവെയാണ് സനൂപിനെ മരണം പുൽകിയത്. ഏപ്രിൽ പതിനൊന്നിന് സനൂപിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പ്രതിശ്രുതവധുവിനെ കാണാനായിരുന്നു സനൂപിന്റെ യാത്ര. പയ്യന്നൂർ സ്വദേശി ആയ സനൂപ് ഓട്ടോഡ്രൈവർ എൻ. വി .ചന്ദ്രന്റെയും ശ്യാമളയുടെയും […]