ഗുണ്ടാക്രമണം രൂക്ഷം; വർക്ക് ഷോപ്പിനു മുന്നിലെ ആറ് വാഹനങ്ങൾ അടിച്ചു തകർത്തു

ഗുണ്ടാക്രമണം രൂക്ഷം; വർക്ക് ഷോപ്പിനു മുന്നിലെ ആറ് വാഹനങ്ങൾ അടിച്ചു തകർത്തു

Spread the love

 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്രമണം രൂക്ഷം. വർക്ക് ഷോപ്പിന് മുന്നിലുണ്ടായിരുന്ന ആറ് വാഹനങ്ങളാണ് ഗുണ്ടാ സംഘം തല്ലിതകർത്തത്. ചാക്കയിൽ സാബുവിന്റെ വർക്ക് ഷോപ്പിനു മുന്നിലുള്ള വാഹനങ്ങളാണ്  തകർത്തത്.

രണ്ടു ദിവസത്തിനു മുൻപാണ്  ക്ഷേത്ര ഉത്സവത്തിനിടെ  രണ്ടു കൂട്ടരു തമ്മിൽ ഏറ്റമുട്ടൽ ഉണ്ടായത്.നിരവധിക്കേസുകളില്‍ പ്രതിയായ മുരുകനെയും സംഘത്തെയും ഒരുകൂട്ടമാളുകള്‍ മർദ്ദിച്ചു. ഗുണ്ടാ ക്കുടിപ്പകയുടെ ഭാഗമായാണ് ഇത്തരത്തിൽ ആക്രമണം ഉണ്ടായത്.

നിലവിൽ മുരുകൻ ചികിത്സയിലാണ്, വധശ്രമത്തിന് കേസെടുത്ത പോലീസ് ആറുപേരെ  റിമാൻഡ് ചെയ്തു. പ്രതികളുടെ സുഹ്യത്താണ് ചാക്കയിലെ  വർക്ക് ഷോപ്പ് നടത്തുന്ന സാബു .ഇന്ന് പുലർച്ചയാണ് വർക്ക് ഷോപ്പിനു മുൻപിലുള്ള  ക്രെയിൻ ഉൾപ്പെട മറ്റ് വാഹനങ്ങളും തല്ലി തകർത്ത നിലയിലാണ് കണ്ടെത്തിയത്. മുൻപ് ഉണ്ടായ തർക്കത്തിന്റെ ഭാഗമായാണ്  അക്രമണം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് ആരെയും പോലീസ്  അറസ്റ്റ് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.