മുതിർന്ന മാധ്യമ പ്രവർത്തകൻ  ബി സി ജോജോ അന്തരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു.

Spread the love

തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനും കേരളാ കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി സി ജോജോ അന്തരിച്ചു. 66 വയസായിരുന്നു.തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എം ഡിയുമായിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ലീഡർ കെ കരുണാകരന്റെ രാജിയിലേക്ക് നയിച്ച പാമോയിൽ അഴിമിതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ബി സി ജോജോ ആയിരുന്നു.അതോടൊപ്പം തന്റെ സ്വന്തമായ വെബ്സൈറ്റിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെയും ശബ്ദമുയർത്തിയിരുന്നു.‘മുല്ലപെരിയാറിലേക്ക് വീണ്ടും’ എന്ന പേരിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.