പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ട അന്വേഷണത്തിൽ ഗുരുതര വീഴ്ച.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ട അന്വേഷണത്തിൽ ഗുരുതര വീഴ്ച.

Spread the love

തിരുവനന്തപുരം:  പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്തിനെ എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപെട്ട് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നു.മാർച്ച്‌ ഒമ്പതാം തിയതി കേസിന്റെ അന്വേഷണം കേരള സർക്കാർ സി ബി ഐ ക്ക് കൈമാറിയതായി പ്രസ്താവന പുറപ്പെടുപ്പിച്ചിരുന്നു.എന്നാൽ കേസിന്റെ പെർഫോമ ഇതുവരെ കൈമാറിയിട്ടില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.എഫ് ഐ ആർ ന്റെ പരിഭാഷയുൾപ്പടെയുള്ള റിപ്പോർട്ടാണ് പെർഫോമ.ഇത് തയാറാക്കിയശേഷം ഒരു ഡി വൈ എസ് പി ആൺ ഡൽഹിയിൽ എത്തിക്കേണ്ടത്.എന്നാൽ കഴിഞ്ഞദിവസമാണ് പെർഫോമയുടെ തയാറക്കൽ തുടങ്ങിയത്.കൂടെ ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ നീതി ലഭിക്കും എന്ന് പ്രധീക്ഷിച്ചത് വെറുതെ ആയി എന്ന് സിദ്ധാർത്തിന്റെ അച്ഛൻ പറഞ്ഞു.നീതി നിഷേധിക്കപ്പെട്ടാൽ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.