നരേന്ദ്ര മോദിയെ വിമർശിച്ച് ലേഖനമെഴുതി ; ആതീഷ് അലി തസീറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി

നരേന്ദ്ര മോദിയെ വിമർശിച്ച് ലേഖനമെഴുതി ; ആതീഷ് അലി തസീറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി

Spread the love

 

സ്വന്തം ലേഖിക

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ടൈം മാഗസിനിൽ ‘ഡിവൈഡർ ഇൻ ചീഫ്’ എന്ന തലക്കെട്ടിൽ ലേഖനമെഴുതിയ എഴുത്തുകാരൻ ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി.

ഓവർസീസ് പൗരത്വമാണ് റദ്ദാക്കിയത്. നിരവധി തവണ ആതിഷിന് ഇന്ത്യയിൽ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നിൽക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നൽകുന്നതാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്. ഇന്ത്യയിൽ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാർഡുടമകൾക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അവകാശങ്ങൾ എല്ലാം ആതിഷിന് ഇനി നഷ്ടമാകും.അടിസ്ഥാന വിവരങ്ങൾ നൽകാത്തതിനാലാണ് പൗരത്വം റദ്ദാക്കിയെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം.ടൈം മാഗസിൻ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിചേർത്തു.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡിനായി അപേക്ഷ നൽകുമ്പോൾ പിതാവ് പാക് സ്വദേശിയാണെന്ന വിവരം ആതിഷ് മറച്ചുവെച്ചന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.2019 മേയ് 20 ന് പുറത്തിറങ്ങിയ ടൈം മാഗസിൻറെ കവർ സ്റ്റോറിയിലായിരുന്നു പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് ആതിഷ് അഭിസംബോധന ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമർശിച്ചത്.ലോകത്തെ വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാൾ വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴിൽ നേരിടുന്നതെന്നായിരുന്നു ആതിഷിൻറെ ലേഖനം അവകാശപ്പെട്ടത്.

ആൾക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്,മലേഗാവ് സ്ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാർത്ഥിത്വം ഇവയെല്ലാം ആതിഷിൻറെ ലേഖനത്തിൽ വിമർശനത്തിന് വിധേയമായിരുന്നു.

മാധ്യമപ്രവർത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീൻ സിങിൻറേയും പാകിസ്ഥാൻ സ്വദേശിയായ സൽമാൻ തസീറിൻറേയും മകനാണ് ആതിഷ് തസീർ. ബിസിനസുകാരനും സ്വതന്ത്ര നിലപാടുള്ള രാഷ്ട്രീയക്കാരനുമായ സൽമാൻ തസീറിനെ 2011 കൊലപ്പെടുത്തുകയായിരുന്നു. ആതിഷ് തസീർ ലണ്ടനിൽ
ജനിക്കുകയും ഇന്ത്യയിൽ വളരുകയും ചെയ്തയാളാണ്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുളള വ്യക്തിയാണ് ആതിഷ്. ടൈം മാഗസിനിലെ ലേഖനം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങൾക്ക് ആതിഷ്
വിധേയനായിരുന്നു.