സംസ്ഥാനത്ത് നാല് വനിതാ പൊലീസ് സ്റ്റേഷനുകൾ കൂടി

സംസ്ഥാനത്ത് നാല് വനിതാ പൊലീസ് സ്റ്റേഷനുകൾ കൂടി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നാല് വനിതാ പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുന്നു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർകോട്, ജില്ലകളിലാണ് പുതിയ വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ സർക്കാർ ഉത്തരവ് നൽകിയത്. നിലവിൽ പത്ത് വനിതാ പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്.

വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനായി ആവശ്യമായ കെട്ടിടം കണ്ടെത്തി സജ്ജമാക്കുന്നതിന് നാല് ജില്ലകളിലെയും പൊലീസ് മേധാവികൾക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ സ്‌റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകൾ ആയിരിക്കും നാല് പൊലീസ് സ്റ്റേഷനുകളിലും കൂടി ഉണ്ടാകുക. ഇതിൽ 20 എണ്ണം പുതിയതായി സൃഷ്ടിച്ചതും 56 എണ്ണം പുനർവിന്യാസം വഴി കണ്ടെത്തിയതുമായിരിക്കും. ഒരു സർക്കിൾ ഇൻസ്‌പെക്ടർ, ഒരു സബ് ഇൻസ്‌പെക്ടർ, അഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ, പത്ത് സിവിൽ പൊലീസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിങ്ങനെയാണ് പുതിയ തസ്തികകൾ.ഒരോ ജജില്ലയിലെയും വനിതാ സെൽ, റിസർവ്, ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നാണ് തസ്തികകൾ പുനർ വിന്യസിക്കുന്നത്.