നരേന്ദ്ര മോദിയെ വിമർശിച്ച് ലേഖനമെഴുതി ; ആതീഷ് അലി തസീറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി

  സ്വന്തം ലേഖിക ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ടൈം മാഗസിനിൽ ‘ഡിവൈഡർ ഇൻ ചീഫ്’ എന്ന തലക്കെട്ടിൽ ലേഖനമെഴുതിയ എഴുത്തുകാരൻ ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഓവർസീസ് പൗരത്വമാണ് റദ്ദാക്കിയത്. നിരവധി തവണ ആതിഷിന് ഇന്ത്യയിൽ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നിൽക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നൽകുന്നതാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്. ഇന്ത്യയിൽ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാർഡുടമകൾക്കുണ്ട്. ഈ അവകാശങ്ങൾ എല്ലാം ആതിഷിന് ഇനി നഷ്ടമാകും.അടിസ്ഥാന വിവരങ്ങൾ […]