സിവിക് ചന്ദ്രന്‍ കേസ്;  വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ സെഷന്‍സ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ സെഷന്‍സ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ സെഷന്‍സ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. ഹൈക്കോടതി രജിസ്ട്രിയുടെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് തിരുത്തിയത്.

ഹെെക്കോടതി രജിസ്ട്രാർ ജനറൽ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റി ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിൽ ജഡ്ജി എസ് കൃഷ്ണകുമാർ വിധി പ്രസ്താവത്തില്‍ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ അടക്കം കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജഡ്ജിയുടെ പരാമര്‍ശം എറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ സെഷന്‍സ് ജഡ്ജിയെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

ഈ ഉത്തരവ് ചോദ്യം ചെയ്താണ് ജില്ലാ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ സിംഗിള്‍ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് ശരിവെച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ജഡ്ജി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് ട്രാന്‍സ്ഫര്‍ ഉത്തരവ് റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ്.കൃഷ്ണകുമാർ വാദിച്ചിരുന്നു. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.