അഫീലിന്റെ മൊബൈൽ ഫോണിലെ കോൾലിസ്റ്റ് മായ്ച്ചു ; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

അഫീലിന്റെ മൊബൈൽ ഫോണിലെ കോൾലിസ്റ്റ് മായ്ച്ചു ; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Spread the love

സ്വന്തം ലേഖിക

കോട്ടയം: പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. മരിച്ച അഫീലിന്റെ മൊബൈൽ ഫോണിലെ കോൾലിസ്റ്റ് മായ്ച്ചതായി കണ്ടെത്തി. അഫീലിനെ സ്റ്റേഡിയത്തിലേക്ക് വിളിച്ചു വരുത്തിയ സംഘാടകരെ രക്ഷിക്കാനാണ് നടപടിയെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നതായും ആരോപണമുണ്ട്.

അഫീലിന്റെ മൈാബൈൽ ഫോണിൽ ഫിംഗർ ലോക്കും പാസ്വേഡുമായിരുന്നു ഉണ്ടായിരുന്നത്. അപകടം നടന്നതിന് പിന്നാലെ അഫീലിന്റെ ഫോണിൽ നിന്ന് മാതാപിതാക്കൾക്ക് കോൾ പോയിരുന്നു. അബോധാവസ്ഥയിലായിരുന്ന അഫീലിന്റെ വിരൽ ഉപയോഗിച്ച് ഫോൺ ലോക്ക് തുറന്നതായിരിക്കാമെന്ന് മാതാപിതാക്കൾ പറയുന്നു. ഇതിനിടെ കോൾ ലിസ്റ്റ് നീക്കം ചെയ്തിരിക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സംഘാടകർക്ക് വീഴ്ച പറ്റിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. അഫീൽ സ്വന്തം ഇഷ്ടപ്രകാരമാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നാണ് സംഘാടകൾ അവകാശപ്പെടുന്നത്. അഫീലിനെ കൂടാതെ പന്ത്രണ്ട് വിദ്യാർത്ഥികൾ കൂടി വോളന്റിയർമാരായി പ്രവർത്തിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണിതെന്ന് ഇവരിൽ നിന്ന് കഴിഞ്ഞ ദിവസം സംഘാടകർ എഴുതി വാങ്ങുകയും ചെയ്തിരുന്നു.