ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച നടി അനുഷ്ക ശര്‍മയുടെ അംഗരക്ഷകന് 10,500 രൂപ പിഴ.നടന്‍ അമിതാഭ് ബച്ചനും ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചത് വലിയ വിവാദമായിരുന്നു
സ്വന്തം ലേഖകൻ
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് നടി അനുഷ്ക ശര്‍മയുടെ അംഗരക്ഷകന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്.ടൈംസ് നൗ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം10,500 രൂപയാണ് സോനു ഷെയ്ഖില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. ഈ പണം സോനു അടിച്ചിട്ടുണ്ടെന്ന് മുംബൈ ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നടന്‍ അമിതാഭ് ബച്ചനും ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചത് വലിയ വിവാദമായിരുന്നു. സാധാരണക്കാര്‍ക്ക് മാതൃകയാകേണ്ട താരങ്ങള്‍ തന്നെ നിയമങ്ങള്‍ ലംഘിക്കുന്നതിനെ ചോദ്യം ചെയ്ത് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. ഇത് മുംബൈ പൊലീസിന്റേയും ട്രാഫിക് പൊലീസിന്റേയുംശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അനുഷ്കയുടെ ബോഡിഗാഡില്‍ നിന്ന് പിഴ ഈടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെല്‍മെറ്റ് ധരിക്കാത്ത അപരിചിതനായ ഒരു വ്യക്തിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രം ബച്ചനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ തന്നെ
കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തിച്ച വ്യക്തിയോട് നന്ദി അറിയിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഒടുവില്‍ ഈ ചിത്രം ബച്ചന് തന്നെ തലവേദനയായി.