ലഹരിക്കെതിരായി ബൈക്ക് റാലിയുമായെത്തിയ ഷൈനിക്കും മകനും സ്വീകരണമൊരുക്കി എക്‌സൈസ്; വൈക്കം റേഞ്ച് പ്രിവന്റീവ് ഓഫീസർ ജി രാജേഷ് പൂച്ചെണ്ടു നൽകി സ്വീകരിച്ചു

ലഹരിക്കെതിരായി ബൈക്ക് റാലിയുമായെത്തിയ ഷൈനിക്കും മകനും സ്വീകരണമൊരുക്കി എക്‌സൈസ്; വൈക്കം റേഞ്ച് പ്രിവന്റീവ് ഓഫീസർ ജി രാജേഷ് പൂച്ചെണ്ടു നൽകി സ്വീകരിച്ചു

Spread the love

സ്വന്തം ലേഖിക

വൈക്കം: ലഹരിക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഷൈനി രാജ്കുമാറും മകൻ ലെനിൻ ജോഷ്വയും ഹിമാചൽ പ്രദേശിലെ സ്പിറ്റിവാലിയിൽ നിന്ന് തുടങ്ങി തിരുവനന്തപുരം വരെയുള്ള ബൈക്ക് റാലിക്ക് വൈക്കം എക്‌സൈസ് റേഞ്ച് ഓഫീസ് സ്വീകരണം നൽകി.

വൈക്കം റേഞ്ച് പ്രിവന്റീവ് ഓഫീസർ ജി. രാജേഷ് പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ സുനിൽ, എക്സൈസ് ഇൻസ്പെക്ടർ സുജിത്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ വിനു വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ദീപക്, സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ്. കോഡിനേറ്റർ റ്റിറ്റോ, എൻ.എസ്.എസ്. അംഗം ഗായത്രി എന്നിവർ ആശംസ അർപ്പിച്ചു.

ഷൈനിയും ലെനിനും യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു. ബൈക്ക് റൈഡിംഗിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഷൈനി രാജ്കുമാറും മകൻ ലെനിൻ ജോഷ്വയും ഇടം പിടിച്ചിട്ടുണ്ട്.