നദി സംരക്ഷണത്തിന്റെയും തരിശ് ഭൂമി കൃഷിയിറക്കലിന്റെയും പേരിൽ നടക്കുന്നത് വൻ അഴിമതി; പ്രളയ രഹിത കോട്ടയമാക്കി മാറ്റി എന്ന സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ അനി കുമാറിന്റെ പ്രഖ്യാപനം വെറും തട്ടിപ്പ് മാത്രമെന്ന ആരോപണവുമായി ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ രംഗത്ത് 

നദി സംരക്ഷണത്തിന്റെയും തരിശ് ഭൂമി കൃഷിയിറക്കലിന്റെയും പേരിൽ നടക്കുന്നത് വൻ അഴിമതി; പ്രളയ രഹിത കോട്ടയമാക്കി മാറ്റി എന്ന സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ അനി കുമാറിന്റെ പ്രഖ്യാപനം വെറും തട്ടിപ്പ് മാത്രമെന്ന ആരോപണവുമായി ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ രംഗത്ത് 

Spread the love

സ്വന്തം ലേഖകൻ  

കോട്ടയം: നദി സംരക്ഷണത്തിന്റെയും തരിശ് ഭൂമി കൃഷിയിറക്കലിന്റെയും പേരിൽ ജില്ലയിൽ നടക്കുന്നത് വൻ അഴിമതിയെന്ന ആരോപണവുമായി ബി.ജെ.പി. കഴിഞ്ഞ മൂന്ന് നാല് വർഷമായി കോട്ടയം ജില്ലയിൽ വ്യാപകമായി നടന്നു വന്നിരുന്ന മീനച്ചിലാർ, മീനന്തലയാർ, കൊടൂരാർ പദ്ധതിയിലൂടെ കോട്ടയത്തെ പ്രളയ രഹിത കോട്ടയമാക്കി മാറ്റി എന്ന സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ അനി കുമാറിന്റെ പ്രഖ്യാപനം വെറും തട്ടിപ്പ് മാത്രമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നതായി ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ ആരോപിച്ചു.

രണ്ടാഴ്ച്ച മഴ പെയ്താൽ മാത്രം വെള്ളം കയറിയിരുന്ന പ്രദേശങ്ങൾ വെറും രണ്ട് ദിവസം കൊണ്ട് വെള്ളത്താൽ മൂടുന്ന സാഹചര്യമായി മാറി എന്നും ലിജിൻ ലാൽ കുറ്റപ്പെടുത്തി. മീനച്ചിലാർ മീനന്തലയാൽ കൂടാതെ മറ്റ് പദ്ധതിയിലൂടെയും അനിൽ കുമാറും പാർട്ടിയും ഒരുപറ്റം സർക്കാർ ഉദ്യോഗസ്ഥരും ദുരന്ത നിവാരണത്തിന്റെ പേരുപറഞ്ഞ് എന്താണ് ഇവിടെ ചെയ്തത് എന്ന് കോട്ടയത്തെ ജനങ്ങളോട് പറയാൻ തയ്യാറാവണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയുടെ പേരിൽ തരിശ് ഭൂമി കൃഷി ഇറക്കാറായി 5200 ഏക്കർ ഭൂമിയിൽ കൃഷി ഇറക്കി എന്നാണ് മാധ്യമങ്ങളിലൂടെ പറയുന്നത്. എന്നാൽ ഈ കൃഷി ഭൂമിയിൽ പിന്നീട് കൊയ്ത് നടന്നതായോ വിളവെടുപ്പ് നടന്നതായോ ആർക്കും അറിയില്ല. ഇതിന്റെ പേരിൽ സബ്സിഡി ഇനത്തിൽ തുകെപ്പെറ്റിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണം എന്നും ലിജിൻലാൽ ആവശ്യപ്പെട്ടു.

1600 കിലോമീറ്റർ തോട് ഇതിനകം തെളിച്ചെടുത്തു എന്ന് പറയുമ്പോഴും ഒരു ചെറിയ മഴ പെയ്താൽ വെള്ളത്തിനടിയിലാവുന്ന അവസ്ഥയിലാണ് ഇപ്പോൾ കോട്ടയത്തെ ജനങ്ങൾ. ദുരന്തനിവാരണത്തിൻ്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, പ്രതിഷേധങ്ങളെയെല്ലാം പോലീസിനെ ഉപയോഗിച്ച് തടഞ്ഞ് നടത്തിയ പദ്ധതിയുടെ പണത്തിൻ്റെ വിനിയോഗം വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം എന്നും ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻലാൽ ആവശ്യപ്പെട്ടു.