അമ്പലപ്പുഴ-തിരുവല്ല  സംസ്ഥാന പാതയിൽ അമിതവേ​ഗതയിലെത്തിയ  ടോറസ് ലോറി സ്കൂട്ടറിലിടിച്ചു; ബാങ്ക് ഉദ്യോ​ഗസ്ഥയായ എടത്വാ സ്വദേശിനിക്ക് ദാരുണാന്ത്യം;  അപകടത്തിൽ റോഡിലേക്ക് വീണ യുവതിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി; സംഭവത്തിൽ പ്രതിഷേധവുമായെത്തിയ ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുത്തു

Spread the love

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: ടോറസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. എടത്വാ ചങ്ങങ്കരി മുരളീസദനത്തിൽ മുരളിധരൻ നായരുടെ മകൾ മഞ്ജുമോൾ എം (42) ആണ് മരണപെട്ടത്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമുള്ള പെട്രോൾ പമ്പിന് സമീപത്തു വെച്ചാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊടിയാടി സ്വകാര്യ ബാങ്കിൽ അകൗണ്ടന്‍റായി ജോലി നോക്കുന്ന മഞ്ജുമോൾ രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടം. അമിത വേഗതയിൽ എത്തിയ ടോറസ് സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് മഞ്ജുമോൾ ടോറസിന്‍റെ പിൻ വീലിനടിയിൽ പെടുകയായിരുന്നു. തലയിലൂടെ വീൽ കയറിയിറങ്ങിയ യുവതി തൽക്ഷണം മരിച്ചു.

എടത്വാ പോലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മാതാവ്: ഓമന. ചമ്പക്കുളം പോരുക്കര സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ്റ്റ് വിദ്യാർഥി ദേവിക ഏക മകളാണ്.

ഇതിനിടെ അപകടമുണ്ടാക്കിയ ടിപ്പറിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് പോകാന്‍ സൗകര്യമൊരുക്കിയ പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി.

പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്‌ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞു. ഗതാഗത തടസ്സമുണ്ടായപ്പോള്‍ ടിപ്പറുകളെ കടത്തിവിടാനാണ് പൊലീസ് ശ്രമിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.