കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍  കടത്തുകയായിരുന്ന എം ഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ ബാംഗ്ലൂര്‍ – പത്തനംതിട്ട സ്വിഫ്റ്റ് ബസ്സിൽ നിന്നുമാണ്  27.02 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിലായത്

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ കടത്തുകയായിരുന്ന എം ഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ ബാംഗ്ലൂര്‍ – പത്തനംതിട്ട സ്വിഫ്റ്റ് ബസ്സിൽ നിന്നുമാണ് 27.02 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിലായത്

Spread the love

സ്വന്തം ലേഖകൻ

സുല്‍ത്താന്‍ബത്തേരി: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ ചില്ലറ വില്‍പ്പനക്കായി കടത്തുകയായിരുന്ന എം ഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ ബാംഗ്ലൂര്‍ – പത്തനംതിട്ട സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പള്ളിക്കാട്ടുതൊടി വീട്ടില്‍ പി ടി ഹാഷിം (25), അലനെല്ലൂര്‍ പടിപ്പുര വീട്ടില്‍ പി ജുനൈസ് (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും അതിമാരക മയക്ക്മരുന്ന് വിഭാഗത്തില്‍പ്പെട്ട 27.02 ഗ്രാം എം ഡി എം എയും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലയില്‍ വിതരണം ചെയ്യാനുള്ളതായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാംഗ്ലൂരില്‍ നിന്നും വാങ്ങി ബസില്‍ കടത്തുന്ന വഴിയാണ് എക്‌സൈസിന്‍റെ പിടിയിലാകുന്നത്.

പൊതു മാര്‍ക്കറ്റില്‍ ഇത്രയും അളിവിലുള്ള എംഡിഎംഎയ്ക്ക് അമ്പതിനായിരം രൂപ വരെ വിലയുണ്ട്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദീന്‍റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പ്രവന്‍റീവ് ഓഫീസര്‍മാരായ പി കെ പ്രഭാകരന്‍, ടി ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം കെ ബാലകൃഷ്ണന്‍, കെ കെ സുധീഷ് എന്നിവര്‍ പങ്കെടുത്തു