ഹോട്ടലില്‍ തമ്മിലടി; ഭക്ഷണം കഴിക്കുന്നതിലേക്ക് നോക്കിയെന്നാരോപിച്ച്‌ രണ്ടു പേര്‍ തമ്മില്‍ സംഘര്‍ഷം; സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഹോട്ടലില്‍ തമ്മിലടി; ഭക്ഷണം കഴിക്കുന്നതിലേക്ക് നോക്കിയെന്നാരോപിച്ച്‌ രണ്ടു പേര്‍ തമ്മില്‍ സംഘര്‍ഷം; സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച്‌ ഹോട്ടലില്‍ രണ്ടു പേര്‍ തമ്മില്‍ സംഘര്‍ഷം. പാറശാല ഉദിയന്‍കുളങ്ങരയിലാണ് സംഭവം.ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു ഇരുവരും ഹോട്ടലില്‍ ഏറ്റുമുട്ടിയത്.സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരേ മേശയ്ക്ക് എതിര്‍വശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.