നാട്ടുകാര്‍ക്കിടയില്‍ നിരപ്പേല്‍ തങ്കപ്പനായി  അള്ളുങ്കല്‍ ശ്രീധരന്റെ ഒളിവുജീവിതം ;നക്സല്‍ബാരി പ്രസ്ഥാനം ഉൾപ്പടെ   നിരവധി കേസുകളില്‍   പ്രതിയായതോടെ ഇടുക്കിയിൽ  40 വര്ഷം  ഒളിവിൽ താമസിച്ചു ,ആദ്യകാലങ്ങളില്‍ കൂലിപ്പണിയെടുത്തും സ്വന്തം സ്ഥലത്ത് ഏലം കൃഷി   ചെയ്തും ഉപജീവനം,  വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്  കഴിഞ്ഞ ദിവസം ഇടുക്കിയിലെ  വീട്ടിൽ അന്ത്യം,സംഭവത്തിൽ  സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

നാട്ടുകാര്‍ക്കിടയില്‍ നിരപ്പേല്‍ തങ്കപ്പനായി അള്ളുങ്കല്‍ ശ്രീധരന്റെ ഒളിവുജീവിതം ;നക്സല്‍ബാരി പ്രസ്ഥാനം ഉൾപ്പടെ നിരവധി കേസുകളില്‍ പ്രതിയായതോടെ ഇടുക്കിയിൽ 40 വര്ഷം ഒളിവിൽ താമസിച്ചു ,ആദ്യകാലങ്ങളില്‍ കൂലിപ്പണിയെടുത്തും സ്വന്തം സ്ഥലത്ത് ഏലം കൃഷി ചെയ്തും ഉപജീവനം, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇടുക്കിയിലെ വീട്ടിൽ അന്ത്യം,സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Spread the love

സ്വന്തം ലേഖിക

ഇടുക്കി : നെടുങ്കണ്ടം മാവടിയിൽ നടന്നത് സിനിമ കഥയെ വെല്ലുന്ന ജീവിത കഥയാണ് .കഴിഞ്ഞദിവസം അന്തരിച്ച നിരപ്പേല്‍ തങ്കപ്പന്‍ വയനാട്ടിലെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത നക്സലൈറ്റ് അള്ളുങ്കല്‍ ശ്രീധരനായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ശ്രീധരനെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് അന്വേഷണം.

ഇടുക്കിയില്‍ എത്തിയതുമുതലുള്ള പ്രവര്‍ത്തനം, സഹായികള്‍, ശ്രീധരനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മാവടിയിലെ വീട്ടില്‍ കഴിഞ്ഞ വ്യാഴം അര്‍ധരാത്രിയോടെയായിരുന്നു ശ്രീധരന്റെ അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ക്കിടയില്‍ നിരപ്പേല്‍ തങ്കപ്പന്‍ എന്നാണ് ശ്രീധരന്‍ അറിയപ്പെട്ടിരുന്നത്. സംസ്കാരചടങ്ങിനിടെ കോഴിക്കോട്ടുനിന്ന് സഹപ്രവര്‍ത്തകയായിരുന്ന കെ അജിത അയച്ച സന്ദേശം വായിച്ചപ്പോഴാണ് മരിച്ചത് അള്ളുങ്കല്‍ ശ്രീധരനായിരുന്നു എന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. കുറിപ്പ് വായിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇവ അപ്രത്യക്ഷമായി.

നക്സല്‍ബാരി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീധരന്‍ നിരവധി കേസുകളില്‍ പ്രതിയായതോടെ മാവടിയില്‍ 40 വര്‍ഷമായി ഒളിവിലായിരുന്നു. 1968 നവംബര്‍ 24 പുലര്‍ച്ചെ വയനാട് പുല്‍പ്പള്ളി സീതാദേവീ ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എംഎസ്പി ക്യാമ്ബ് ആക്രമിച്ച സംഘത്തിലെ അംഗമാണ് ശ്രീധരന്‍.

ഇടുക്കിയിലെ ഒളിവുജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ കൂലിപ്പണിയെടുത്തും സ്വന്തം സ്ഥലത്ത് ഏലം കൃഷിചെയ്തുമാണ് ഉപജീവനം നടത്തിയിരുന്നത്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗമായി ഏതാനും വര്‍ഷം മുൻപ് വരെ പ്രവര്‍ത്തിച്ചു. അള്ളുങ്കല്‍ ശ്രീധരനെ തിരിച്ചറിഞ്ഞത് സംബന്ധിച്ച്‌ നെടുങ്കണ്ടം പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.