സംഗീതജ്ഞനും, ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.

സംഗീതജ്ഞനും, ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: സംഗീതജ്ഞനും, ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം
ഇന്നലെ വൈകിട്ട് ശ്വാസംമുട്ടലിന് തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ കൊറോണ സ്ഥിരീകരിച്ചിരുന്നു.

1949 മാർച്ച് ഒൻപതിനാണ് ആലപ്പി രംഗനാഥിൻ്റെ ജനനം. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം ജി ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്.

14-ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഹരിവരാസനം പുരസ്കാര ജേതാവാണ്. കഴിഞ്ഞ ദിവസമാണ് പുരസ്ക്കാരം സ്വീകരിച്ചത്.

സിനിമയിലും,നാടകത്തിലും അടക്കം രണ്ടായിരത്തിലേറെ പാട്ടുകൾ

1973 ജീസസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്
ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങൾ രചിക്കുകയും, ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്