ധീരജ് വധം; അറസ്റ്റിലായവരെല്ലാം കെഎസ് യു യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍

ധീരജ് വധം; അറസ്റ്റിലായവരെല്ലാം കെഎസ് യു യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍

സ്വന്തം ലേഖകൻ
കട്ടപ്പന: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍അറസ്റ്റിലായവരെല്ലാം കെഎസ് യു യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍. കേസില്‍ ഇതുവരെ ആറുപേര്‍പിടിയിലായിട്ടുണ്ട്.

കെഎസ് യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേല്‍ നിതിന്‍ ലൂക്കോസ്(22) ആണ് പടമുഖം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് നേരിട്ട് കൃത്യത്തില്‍ ഏര്‍പ്പെട്ടവരില്‍ ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ ഒളിവിലാണ്.

കേസിലെ ഒന്നാംപ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി ജിതിന്‍ഉപ്പുമാക്കല്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായ ജസിന്‍ ജോയി എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും ജില്ലാ നേതാക്കളാണ് ഇതുവരെ പിടിയിലായ എല്ലാവരും. എന്നിട്ടും കൊലയാളികളെ സംരക്ഷിക്കുന്ന കെപിസിസി പ്രസിഡന്റിനും കോണ്‍ഗ്രസിനും എതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല് പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസില് നേരത്തെ അറസ്റ്റിലായ യൂത്ത് കോണ്ഗ്രസ് നേതാക്കളായ നിഖില് പൈലിയും ജെറിന് ജോജോയും നിലവില് റിമാന്ഡിലാണ്.