കോട്ടയം മൂലവട്ടത്ത് അ‍ജ്ഞാതനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തി

കോട്ടയം മൂലവട്ടത്ത് അ‍ജ്ഞാതനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മൂലവട്ടം മേൽപ്പാലത്തിന് സമീപം അ‍ജ്ഞാതനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തി.

രാത്രി 9.30 യോടെയാണ് സംഭവം. നാല്പത് വയസ് പ്രായം തോന്നിക്കുന്നയാളാണ്. ​​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഇയാളുടെ കാലിന്റെ ഉപ്പൂറ്റി പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്.

​സംഭവമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾക്ക് ബോധം ഉണ്ടായിരുന്നില്ല.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

വാർഡ് കൗൺസിലർ അഡ്വ. ഷീജാ അനിലിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.