അഫ്ഗാനിൽ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കും: പ്രധാനമന്ത്രിയുടെ വസതിയിൽ നിർണ്ണായക യോഗം ചേർന്നു; താലിബാൻ വിഷയത്തിൽ ഇന്ത്യൻ നീക്കങ്ങളിൽ ഉറ്റു നോക്കി ലോകം

അഫ്ഗാനിൽ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കും: പ്രധാനമന്ത്രിയുടെ വസതിയിൽ നിർണ്ണായക യോഗം ചേർന്നു; താലിബാൻ വിഷയത്തിൽ ഇന്ത്യൻ നീക്കങ്ങളിൽ ഉറ്റു നോക്കി ലോകം

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: താലിബാൻ പിടിച്ചടക്കിട അഫ്ഗാൻ വിഷയത്തിൽ ഇനിയും നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. വിഷയത്തെ കരുതലോടെ സമീപിക്കുന്ന ഇന്ത്യ ഇനിയും എന്ത് നിലപാട് സ്വീകരിക്കണമെന്നു തീരുമാനിച്ചിട്ടില്ല. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ കാത്തിരുന്ന് കാണുക എന്ന നയമാണ് ഇന്ത്യയും അഫ്ഗാൻ വിഷയത്തിൽ പിന്തുടരുന്നത്. എന്നാൽ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം ഏകദേശം രണ്ട് മണിക്കൂറോളം ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അഫ്ഗാൻ പ്രശ്‌നം യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് പാത്രമായതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാൻ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾ എന്നിവയിൽ നിന്നും ഉണ്ടായേക്കാവുന്ന ഭീഷണികൾ കണക്കിലെടുത്ത് ആഭ്യന്തര സുരക്ഷയുടെ സാഹചര്യം പ്രധാനമായും ചർച്ചചെയ്യപ്പെട്ടു. പാകിസ്ഥാനിലെ താലിബാന്റെയും ഭീകര സംഘടനകളുടെയും സംയുക്ത സഖ്യത്തിൽ നിന്നുള്ള ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഭീഷണിയും യോഗത്തിൽ ചർച്ചയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ആധുനിക ആയുധങ്ങളുമായി പാക് അധീന കാശ്മീരിലെത്തുന്ന ഭീകരരെ കാശ്മീരിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ സഹായിക്കുന്നുണ്ട്. അടുത്തിടെ, പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സുരക്ഷാ ഏജൻസികളുടെ ഉയർന്ന ജാഗ്രത കാരണം പരാജയപ്പെട്ടിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസികളുടെയും സൈന്യത്തിന്റെയും അഫ്ഗാനിസ്ഥാനിലെ അമിത ഇടപെടലുകളെക്കുറിച്ചും ഒരു സൂക്ഷ്മചിത്രം മുന്നോട്ടുവച്ചു. ഇതിനു പുറമേ, പഞ്ച്ഷീറിലെ പാകിസ്ഥാൻ ആർമി ബറ്റാലിയന്റെയും വ്യോമസേനയുടെയും സാന്നിദ്ധ്യവും ഇടപെടലും ചർച്ച ചെയ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ പുതിയ ഗവൺമെന്റിന്റെ രൂപം, പാകിസ്ഥാന്റെ ഇടപെടലും സ്വാധീനവും, അധികാരത്തിൽ വലിയ പങ്കാളിത്തം നേടാനുള്ള ഹഖാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾ തുടങ്ങിയവ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അഫ്ഗാനിലെ സ്ഥിതി ഗതികളിൽ ശ്രദ്ധാലുവാണ്, കൂടാതെ ഇന്ത്യയും ആ രാജ്യങ്ങളുമായി സമ്പർക്കം പുലർത്തുന്നു. കോടിക്കണക്കിനു രൂപയുടെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിക്ഷേപത്തിന്റെയും ദശകങ്ങളായി അവിടെ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ഭാവി നിലവിൽ തുലാസിലാണ്.