കേരളത്തിൽ നിപ്പയ്ക്ക് മരുന്നില്ല: ഇരുന്നത് കാലാവധി കഴിഞ്ഞ മരുന്ന്; 2017 ലെ മരുന്നു നോക്കി കാത്തിരുന്ന് കേരളം

കേരളത്തിൽ നിപ്പയ്ക്ക് മരുന്നില്ല: ഇരുന്നത് കാലാവധി കഴിഞ്ഞ മരുന്ന്; 2017 ലെ മരുന്നു നോക്കി കാത്തിരുന്ന് കേരളം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ മൂന്നാം തരംഗമായി നിപ്പ ആഞ്ഞടിച്ചെത്തുമ്പോൾ ആവശ്യത്തിന് മരുന്നില്ലെന്നു റിപ്പോർട്ട്. നിലവിൽ കേരളത്തിലിരിക്കുന്ന മരുന്നിന്റെ കാലാവധി അഞ്ചു വർഷം മുൻപ് കഴിഞ്ഞതാണ് എന്നതാണ് റിപ്പോർട്ട്.
നിപ്പ രോഗബാധിതരുടെ ചികിത്സയ്ക്കുള്ള മരുന്ന് സംസ്ഥാനത്ത് സ്റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തു വന്നത്.

നിപ്പ ബാധിച്ച് കോഴിക്കോട് ചാത്തംഗലത്ത് 12കാരൻ മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നിപ്പയ്ക്ക് സംസ്ഥാനത്ത് മരുന്ന് സ്റ്റോക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 201ൽ നിപ്പ പടർന്ന സാഹചര്യത്തിൽ വാങ്ങിയ മരുന്ന് 2020ൽ എക്‌സ്പയറായി. ഇനി മരുന്ന് ആസ്‌ട്രേലിയയിൽ നിന്ന് എത്തിക്കണമെന്നും വീണാ ജോർജ് പറഞ്ഞു. 2020 ൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ മോക്ക് ഡ്രില്ലിലും മരുന്നിന്റെ സ്റ്റോക്ക് തീർന്ന കാര്യം കണ്ടെത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നിപ്പ ബാധിച്ച മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 251 പേർ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണമുള്ള 11 പേരിൽ എട്ടുപേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും 3 പേരുടേത ്ഇന്ന് അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാൻ സ്റ്റേറ്റ് നിപ കൺട്രോൾ സെൽ ആരംഭിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകൾക്കും മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.